'ഞാൻ സംസാരിക്കാൻ ശ്രമിച്ചത് ഈ നാട്ടിലെ സ്ത്രീകൾക്ക് വേണ്ടി'; വിമർശനങ്ങൾക്ക് JSK സംവിധായകന്റെ മറുപടി

6 months ago 6

Praveen Narayanan

സംവിധായകൻ പ്രവീൺ നാരായണൻ, ജെഎസ്കെ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: Facebook

ജെഎസ്കെ എന്ന ചിത്രം പ്രൊപ്പ​ഗാണ്ട സിനിമയാണെന്ന വിമർശനങ്ങൾക്ക് മറുപടി നൽകി സംവിധായകൻ പ്രവീൺ നാരായണൻ. താൻ സംസാരിച്ചത് ഈ നാട്ടിലെ സ്ത്രീകൾക്ക് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് വിമർശനങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയത്. ഇം​ഗ്ലീഷിലും മലയാളത്തിലുമായാണ് പ്രവീൺ നാരായണൻ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രവീൺ കുറിച്ചതിങ്ങനെ- "ക്രിസ്ത്യൻ പള്ളികൾ തോറും മുട്ടിലിഴഞ്ഞ് നടക്കുന്നു സുരേഷ് ഗോപി എന്ന് പറഞ്ഞവർ, ഫാദർ ഫ്രാങ്കോക്കെതിരെ പറഞ്ഞ ഡേവിഡ് ആബേലിനു രാഷ്ട്രീയ പ്രൊപ്പഗാണ്ട പറയുന്നു. ഞാൻ സംസാരിക്കാൻ ശ്രമിച്ചത് ഈ നാട്ടിലെ സ്ത്രീകൾക്ക് വേണ്ടിയാണ്. ഒരിക്കൽ കൂടി പറയുന്നു, ഈ കോരിച്ചൊരിയുന്ന മഴയത്ത് ആർത്തവ തുണി ഒന്ന് മാറാൻ വൃത്തിയോടെ, അറപ്പില്ലാതെ, പേടിയില്ലാതെ കയറിച്ചെല്ലാൻ സാധിക്കുന്ന ടോയ്​ലെറ്റുകൾ നമ്മുടെ രാജ്യത്ത് എവിടെയൊക്കെ ഉണ്ടെങ്കിലും ദയവ് ചെയ്ത് നിങ്ങൾ താഴെ കമന്റ് ആയി ഇടുക. ഈ വിഷയത്തിൽ നിന്നും മാറി സംസാരിക്കുന്ന കമന്റുകൾ ഡിലീറ്റ് ചെയ്യുന്നത് ആയിരിക്കും. ഇന്ത്യ എന്ന രാജ്യത്തെ ഏത് സംസ്ഥാനത്തെ പബ്ലിക് ടോയ്​ലെറ്റുകളും കമന്റ് ആയി ഇടാം. കേരളം NO -1 ആണെന്ന് ഉറപ്പുള്ളവർ കമന്റ് ചെയ്യുന്നതിന് മുൻപു സ്വന്തം അമ്മയോടും, പെങ്ങളോടും സാധിക്കുമെങ്കിൽ അഭിപ്രായം ചോദിക്കുക."

സുരേഷ് ഗോപിയുടെ 253-ാമത് ചിത്രമായാണ് 'ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള' തീയേറ്ററുകളിലെത്തിയത്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തിയത്.

Content Highlights: 'JSK' Filmmaker Responds to Criticism, Focuses connected Public Toilet Availability for Women successful India

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article