Authored by: ഋതു നായർ|Samayam Malayalam•13 Jun 2025, 7:35 am
ഈ ഭൂമി കറങ്ങുന്ന അച്ചുതണ്ട് നിയന്ത്രിക്കുന്ന ഒരു അത്ഭുത പ്രതിഭാസം.,അതിനെ മറിച്ചു കടക്കാൻ ആർക്കും പറ്റില്ല. പ്രകൃതി അത് വേറെ.ഈ ദുരന്തം എനിക്ക് തന്ന ഷോക്ക്, വളരെ വലുതാണ്; എംജി കുറിച്ചു.
എലിസബത്ത് ഉദയൻ (ഫോട്ടോസ്- Samayam Malayalam) ഏകദേശം രണ്ടു വർഷത്തോളമായി അഹമ്മദാബാദിലെ ആശുപത്രിയിൽ ഡോക്ടർ ആയി സേവനം അനുഷ്ഠിക്കുകയാണ് എലിസബത്ത് ഉദയൻ. ഒരുപാട് ആളുകൾ, തന്റെ സഹപ്രവർത്തകർ എംബിബിഎസ് സ്റ്റുഡന്റസ് ഒക്കെയും കൊല്ലപ്പെട്ടു. ഒരുപാട് പേര് പരിക്കുകളോടെ ചികിത്സയിൽ ആണ് ഞാൻ സെയ്ഫാണ് എങ്കിലും ചികിത്സയിൽ ഉള്ള എല്ലാ ആളുകൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം എന്നും എലിസബത്ത് കുറിച്ചു.
കേരളത്തിൽ കുന്ദംകുളത്തിനടുത്തുള്ള ഒരു ഹോസ്പിറ്റലിൽ ജോലി നോക്കുകയായിരുന്നു എലിസബത്ത് ഈ അടുത്താണ് അഹമ്മദാബാദിലേക്ക് പോയത്.
ഞാൻ നിങ്ങളെ കുറിച്ച് ചിന്തിച്ചതെ ഉള്ളൂ. എലിസബത്ത് സേഫ് ആണെന്ന് അറിഞ്ഞതിൽ ദൈവത്തിനു നന്ദി. ആ വാർത്ത കേട്ടപ്പോൾ എന്റെ മനസ്സിൽ ആദ്യം വന്നത് നീയായിരുന്നു എന്നാണ് എലിസബത്തിനോടായി ആരാധകർ പറയുന്നത്.
അതേസമയം എംജി ശ്രീകുമാറും പോസ്റ്റുമായി രംഗത്തുവന്നു
ഓരോ ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യുമ്പോഴും, ലാൻഡ് ചെയ്യുമ്പോഴും,ഞാൻ
ഒരുപാട് പ്രാർഥിക്കാറുണ്ട്. ഹാവ് എ സേഫ് ഫ്ലൈറ്റ്. എല്ലാവരെയും കാത്ത് കൊള്ളെണമേ. ഫ്ലൈറ്റിൽ പോയവർ പറഞ്ഞില്ലെങ്കിലും എന്നെപോലെയാകും എല്ലാ യാത്രക്കാരും, മനുഷ്യരും . ദൈവത്തെ വിളിച്ചു പോകും. ( എന്റെ കാര്യം). എത്ര മോഹങ്ങൾ, സ്വപ്നങ്ങൾ, എല്ലാം എരിഞ്ഞടങ്ങി.
ദുഃഖം……. ഒരേകാന്ത സഞ്ചാരി
ആദരാഞ്ജലികൾ - എംജി കുറിച്ചു.
കഴിഞ്ഞദിവസം ഉച്ചക്കാണ് ലോകത്തെ നടുക്കിയ വിമാന ദുരന്തം ഉണ്ടായത്.
ഉച്ചയ്ക്ക് 1.38നാണ് എഐ 171 ബോയിങ് 787–8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫ് ചെയ്തത്. പറന്നുയർന്നു 5 മിനിറ്റിനുള്ളിൽതന്നെ വിമാനം താഴേക്ക് പതിച്ചു. . 625 അടി ഉയരത്തിൽ എത്തിയപ്പോഴാണ് വിമാനം തകർന്നു വീഴുന്നത് വിമാനത്തിൽ ഉണ്ടായിരുന്ന 241 യാത്രക്കാരും മരണമടഞ്ഞു. ഒരാൾ മാത്രം അത്ഭുതകരമായി രക്ഷപെട്ടു.





English (US) ·