
ഫഹദ് ഫാസിലും വടിവേലുവും 'മാരീസൻ' ട്രെയ്‌ലറിൽ | Photo: Screen grab/ YouTube: Saregama Tamil
വമ്പന്‍ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'മാമന്നന്‍' എന്ന ചിത്രത്തിലെ ഗംഭീരപ്രകടനത്തിന് ശേഷം ഫഹദ് ഫാസില്‍- വടിവേലു ടീം വീണ്ടും ഒന്നിക്കുന്ന 'മാരീസന്‍' എന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകരണം. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി. ചൗധരി നിര്‍മിക്കുന്ന 98-ാമത് ചിത്രമായ 'മാരീസന്‍' ജൂലൈ 25-നാണ് ആഗോള റിലീസായി എത്തുന്നത്. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്ത, ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ ട്രാവലിങ് ത്രില്ലര്‍ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് വി. കൃഷ്ണമൂര്‍ത്തിയാണ്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും വി. കൃഷ്ണമൂര്‍ത്തി തന്നെയാണ്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രത്തിന്റെ എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍.
ഫഹദ് ഫാസില്‍, വടിവേലു എന്നിവരുടെ അമ്പരപ്പിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലും കാണാന്‍ സാധിക്കുമെന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. കോമഡി, ത്രില്ല്, വൈകാരിക നിമിഷങ്ങള്‍ എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയ്ലര്‍ കാണിച്ചു തരുന്നുണ്ട്. 32 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ട്രെയ്ലര്‍ ഇതിനോടകം നേടിയത്. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി.എല്‍. തേനപ്പന്‍, ലിവിംഗ്സ്റ്റണ്‍, റെണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോണ്‍ രാജ് തുടങ്ങിയവരും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങള്‍ ചെയ്തിരിക്കുന്നു. ചിത്രത്തിലെ പുറത്തു വന്ന ഗാനങ്ങള്‍ ഇതിനോടകം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ ആഗോള തീയേറ്റര്‍ റിലീസ് അവകാശം സ്വന്തമാക്കിയത് എപി ഇന്റര്‍നാഷണല്‍ ആണ്.
ഛായാഗ്രഹണം: കലൈസെല്‍വന്‍ ശിവാജി, സംഗീതം: യുവാന്‍ ശങ്കര്‍ രാജ, എഡിറ്റിങ്: ശ്രീജിത് സാരംഗ്, ആര്‍ട്ട് ഡയറക്ഷന്‍: മഹേന്ദ്രന്‍, വസ്ത്രാലങ്കാരം: ദിനേശ് മനോഹരന്‍, മേക്കപ്പ്: അബ്ദുള്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ബംഗ്ലാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എ. ജയ് സമ്പത്ത്, സൗണ്ട് മിക്‌സിങ്: എം.ആര്‍. രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, സ്റ്റണ്ട്‌സ്: ഫീനിക്‌സ് പ്രഭു, വിഎഫ്എക്‌സ്: ലവന്‍, കുശന്‍ (ഡിജിറ്റല്‍ ടര്‍ബോ മീഡിയ), ഡിഐ: നാക്ക് സ്റ്റുഡിയോസ്, സ്റ്റില്‍സ്: ഷെയ്ഖ് ഫരീദ്, ഗാനരചന: മധന്‍ കര്‍ക്കി, ശബരീവാസന്‍ ഷണ്‍മുഖം, പോസ്റ്ററുകള്‍: യെല്ലോ ടൂത്ത്‌സ്, നെഗറ്റീവ് റൈറ്റ് ഹോള്‍ഡര്‍: എപി ഇന്റര്‍നാഷണല്‍.
Content Highlights: Maareesan trailer featuring Fahadh Faasil & Vadivelu
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·