ഞെട്ടിച്ച് മെസ്സി, തകര്‍പ്പന്‍ സോളോ ഗോളുകൾ; മയാമിക്ക് ജയം | VIDEO

6 months ago 6

06 July 2025, 10:15 AM IST

messi

ലയണൽ മെസ്സി | Getty Images via AFP

ഫിലാഡെല്‍ഫിയ: മേജര്‍ സോക്കര്‍ ലീഗില്‍ തകര്‍പ്പന്‍ ജയവുമായി ഇന്റര്‍ മയാമി. ഞായറാഴ്ച മൊണ്ട്‌റിയാലിനെയാണ് മയാമി തകര്‍ത്തെറിഞ്ഞത്. ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് ജയം. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇരട്ടഗോളുകള്‍ നേടി.

മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റില്‍ തന്നെ മയാമിയെ ഞെട്ടിച്ചുകൊണ്ട് മൊണ്ട്‌റിയാല്‍ വലകുലുക്കി. രണ്ടാം മിനിറ്റില്‍ പ്രിന്‍സ് ഒവുസു ആണ് ലക്ഷ്യം കണ്ടത്. തിരിച്ചടിക്കാന്‍ മുന്നേറ്റങ്ങള്‍ ശക്തമാക്കിയ മയാമി 33-ാം മിനിറ്റില്‍ സമനിലഗോള്‍ നേടി. ടാഡിയോ അലെന്‍ഡേയാണ് ഗോളടിച്ചത്. 40-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഗോളിലൂടെ മെസ്സി ടീമിന് ലീഡ് സമ്മാനിച്ചു. ആദ്യ പകുതി 2-1 ന് മയാമി മുന്നിട്ടുനിന്നു.

രണ്ടാം പകുതിയിലും മയാമി ഗോള്‍വേട്ട തുടര്‍ന്നു. 60-ാം മിനിറ്റില്‍ ടെലസ്‌കോ സെഗോവിയ മൂന്നാം ഗോള്‍ നേടി. പിന്നാലെ 62-ാം മിനിറ്റില്‍ മെസ്സി മത്സരത്തിലെ തന്റെ രണ്ടാം ഗോളും നേടിയതോടെ മയാമി ഉജ്വല ജയം സ്വന്തമാക്കി. പ്രതിരോധതാരങ്ങളെ വെട്ടിയൊഴിഞ്ഞ് മനോഹരമായ സോളോ ഗോളിലൂടെയാണ് മെസ്സി വലകുലുക്കിയത്.

Content Highlights: messi solo extremity inter miami bushed montreal mls

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article