ഞെട്ടിച്ച് സെനഗല്‍; അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യം

7 months ago 10

12 June 2025, 10:07 AM IST

senegal football

സെന​ഗൽ ഫുട്ബോൾ ടീം | AFP

ലണ്ടന്‍: അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സെനഗല്‍. ബുധനാഴ്ച രാത്രി നടന്ന സൗഹൃദമത്സരത്തിലാണ് സെനല്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ചത്. ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് സെനഗലിന്റെ ജയം. അതോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി സെനഗല്‍ മാറി.

മത്സരത്തില്‍ ലീഡ് സ്വന്തമാക്കിയതിന് ശേഷമാണ് സെനഗല്‍ ശക്തമായി തിരിച്ചുവന്നത്. ഏഴാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്‌നിലൂടെ ഇംഗ്ലണ്ട് ലീഡെടുത്തു. എന്നാല്‍ ഇസ്മയിലിയ സാറിലൂടെ 40-ാം മിനിറ്റില്‍ സെനഗലിന്റെ മറുപടിയെത്തി. രണ്ടാം പകുതിയില്‍ രണ്ടുഗോളുകള്‍ കൂടി നേടി സെനഗല്‍ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞു. 62-ാം മിനിറ്റില്‍ ഹബീബ് ഡയാറ, ഇഞ്ചുറി ടൈമില്‍(90+3) ഷെയ്ഖ് സബാലി എന്നിവരാണ് ലക്ഷ്യം കണ്ടത്.

Content Highlights: Senegal is the archetypal African nationalist squad to decision the England mens nationalist team

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article