20 September 2025, 10:13 AM IST

അർഷ്ദീപ് സിങ് | AP
ദുബായ്: ടി20 ക്രിക്കറ്റില്‍ ചരിത്രമെഴുതി ഇന്ത്യന്‍ മീഡിയം പേസര്‍ അര്‍ഷ്ദീപ് സിങ്. ടി20 യില്‍ നൂറ് വിക്കറ്റുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്. ഏഷ്യാകപ്പില്‍ ഒമാനെതിരായ മത്സരത്തിലാണ് അർഷ്ദീപിന്റെ നേട്ടം.
മത്സരത്തില്‍ നാലോവറില്‍ 37 റണ്‍സ് വിട്ടുകൊടുത്ത് അര്‍ഷ്ദീപ് ഒരു വിക്കറ്റെടുത്തു. ഒമാന്‍ താരം വിനായക് ശുക്ലയെയാണ് താരം പുറത്താക്കിയത്. 64 മത്സരങ്ങളില്‍ നിന്ന് നൂറുവിക്കറ്റെടുത്ത പേസര്‍ വേഗത്തില്‍ നേട്ടത്തിലെത്തുന്ന പേസറാണ്.
അതിവേഗത്തില്‍ 100 ടി20 വിക്കറ്റുകള്‍ നേടുന്ന നാലാമത്തെ താരം കൂടിയാണ് അര്‍ഷ്ദീപ്. 53 മത്സരങ്ങളില്‍ നിന്ന് നേട്ടം സ്വന്തമാക്കിയ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് പട്ടികയില്‍ മുന്നില്‍. നേപ്പാള്‍ സ്പിന്നര്‍ സന്ദീപ് ലമിച്ചനെ 54 മത്സരങ്ങളില്‍ നിന്നും ലങ്കന്‍ താരം വാനിന്ദു ഹസരങ്ക 63 മത്സരങ്ങളില്‍ നിന്നും നൂറ് വിക്കറ്റുകള്‍ സ്വന്തമാക്കി.
Content Highlights: Arshdeep Singh becoming the archetypal Indian cricket squad bowler ever to instrumentality 100 wickets








English (US) ·