ടിം ഡേവിഡിന് (37 പന്തിൽ 102* ) റെക്കോർഡ്; വിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ ഓസ്ട്രേലിയയ്ക്ക് 6 വിക്കറ്റ് ജയം

5 months ago 6

മനോരമ ലേഖകൻ

Published: July 27 , 2025 09:20 AM IST

1 minute Read

 ടിം ഡേവിഡ്
ടിം ഡേവിഡ്

കിങ്സ്റ്റൻ ∙ ട്വന്റി20യിൽ ഒരു ഓസ്ട്രേലിയൻ താരത്തിന്റെ അതിവേഗ സെഞ്ചറിയുമായി (37 പന്തിൽ 102 നോട്ടൗട്ട്) ടിം ഡേവിഡ് ആളിക്കത്തിയപ്പോൾ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പര സ്വന്തമാക്കി ഓസീസ്. മൂന്നാം ട്വന്റി20യിൽ ആദ്യം ബാറ്റു ചെയ്ത വെസ്റ്റിൻഡീസ് 4 വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തപ്പോൾ 16.1 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ ലക്ഷ്യം കണ്ടു.

17–ാം ഓവറിലെ ആദ്യ പന്തിൽ ഫോർ നേടിയാണ് ടിം ഡേവിഡ് തന്റെ ആദ്യ രാജ്യാന്തര സെഞ്ചറിയും ടീമിന്റെ ജയവും ഒരുമിച്ചുറപ്പിച്ചത്. തുടർച്ചയായ മൂന്നാം വിജയം നേടിയ ഓസീസ്, 2 മത്സരം ബാക്കിനിൽക്കെ പരമ്പര നേട്ടവും ഉറപ്പാക്കി (3–0). സ്കോർ: വെസ്റ്റിൻഡീസ്– 20 ഓവറിൽ 4ന് 214. ഓസ്ട്രേലിയ 16.1 ഓവറിൽ 4ന് 215.

11 സിക്സും 6 ഫോറും ഉൾപ്പെടുന്നതായിരുന്നു ടിം ഡ‍േവിഡിന്റെ സെഞ്ചറി ഇന്നിങ്സ്. കഴിഞ്ഞവർഷം സ്കോട്‌ലൻഡിനെതിരെ 43 പന്തിൽ സെഞ്ചറി നേടിയ ജോഷ് ഇംഗ്ലിസിന്റെ ഓസ്ട്രേലിയൻ റെക്കോർഡാണ് തകർത്തത്. ട്വന്റി20യിൽ ഐസിസി അംഗരാജ്യങ്ങൾക്കെതിരെ വേഗമേറിയ മൂന്നാമത്തെ സെഞ്ചറി കൂടിയായി ഇത്. 2017ൽ 35 പന്തിൽ സെഞ്ചറി നേടിയ രോഹിത് ശർമയും ഡേവിഡ് മില്ലറുമാണ് (ദക്ഷിണാഫ്രിക്ക) ടിം ‍ഡേവിഡിന് മുന്നിലുള്ളത്.

English Summary:

Record Breaker: Tim David's Explosive 37-Ball Hundred Stuns West Indies

Read Entire Article