24 July 2025, 08:54 PM IST

.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂ മീഡിയ പ്ലാറ്റ്‌ഫോമാണ് 'ദി ന്യൂ ഇന്ത്യന്‍ ടൈംസ്'. ന്യൂസ് ചാനലുകളിലെ മികച്ച പ്രകടനങ്ങള്‍ക്ക് കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി അവാര്‍ഡ്സ് നല്‍കി വരുന്നു. 2024 മുതല്‍ സൗത്ത് ഇന്ത്യന്‍ ന്യൂസ് ചാനലുകളെയും ഉള്‍പെടുത്തി വളരെ വിപുലമായ രീതിയില്‍ ആണ് ടിഎന്‍ഐടി സൗത്ത് ഇന്ത്യന്‍ മീഡിയ അവാര്‍ഡ് സംഘടിപ്പിച്ചു വരുന്നത്.
ആങ്കര്‍, റിപ്പോര്‍ട്ടര്‍ (രാഷ്ട്രീയം, സിനിമ, ക്രൈം, സ്‌പോര്‍ട്‌സ്, മെട്രോ), ക്യാമറമാന്‍, വോയ്‌സ് ഓവര്‍ ആര്‍ട്ടിസ്റ്റ്, വീഡിയോ എഡിറ്റര്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ്. ഓഗസ്റ്റ് 23ന് ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ അവാര്‍ഡ് നൈറ്റ് നടക്കും.
സൗത്ത് ഇന്ത്യയിലെ മികച്ച മാധ്യമ പ്രവര്‍ത്തകര്‍ ജൂറി അംഗങ്ങളായ ഒരു വിദഗ്ധ സമിതിയാണ് മികച്ച മാധ്യമ പ്രവര്‍ത്തകരെ അവാര്‍ഡിനായി തിരഞ്ഞെടുക്കുന്നത്. കേരളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ പ്രകാശ് മേനോന്‍ ആണ് കേരളത്തിനെ പ്രതിനിധികരിക്കുന്ന ജൂറി അംഗം.
Content Highlights: TNIT South Indian Media Awards 2024
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·