20 July 2025, 08:07 PM IST

അനിരുദ്ധ് രവിചന്ദർ, പ്രതീകാത്മക ചിത്രം | Photo: Instagram/ Anirudh
ഗായകനും സംഗീതസംവിധായകനുമായ അനിരുദ്ധ് രവിചന്ദറിന്റെ ചെന്നൈയിലെ മ്യൂസിക് ഷോ മാറ്റിവെച്ചു. ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡ് വന്നതോടെയാണ് പരിപാടി മാറ്റിയത്. ശനിയാഴ്ച തിരുവിടന്തൈയിലായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്.
'ഹുക്കും' എന്ന പേരിലാണ് പരിപാടി. രജനീകാന്ത് നായകനായ 'ജയിലറി'ലെ പാട്ടില്‍നിന്നാണ് പേരിട്ടിരിക്കുന്നത്. 'ജയ്‌ലറി'ന്റെ രണ്ടാംഭാഗം പുറത്തിറങ്ങാനിരിക്കെയാണ് പരിപാടി.
മൂന്നുവര്‍ഷത്തിന് ശേഷമാണ് അനിരുദ്ധ് ചെന്നൈയില്‍ ഒരു മ്യൂസിക് ഷോ നടത്തുന്നത്. നാലു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിപാടിക്ക് 1,600 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. തിരുവിടന്തൈ നിത്യകല്യാണ പെരുമാള്‍ ക്ഷേത്ര ഗ്രൗണ്ടാണ് വേദി. ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് 45 മിനിറ്റില്‍ തന്നെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയെന്ന് അറിയിച്ച് അനിരുദ്ധ് കഴിഞ്ഞദിവസം പോസ്റ്റ് പങ്കുവെച്ചിരുന്നു.
കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്ത് പരിപാടി മറ്റൊരു ദിവസം നടത്തുമെന്ന് അനിരുദ്ധ് തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. പുതിയ വേദിയും തീയതിയും പിന്നീട് അറിയിക്കും. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഏഴുമുതല്‍ പത്തുദിവസത്തിനുള്ളില്‍ തുക തിരികെ ലഭിക്കുമെന്നും അനിരുദ്ധ് അറിയിച്ചു.
Content Highlights: Anirudh Ravichander`s Chennai euphony amusement `Hukum` postponed owed to precocious summons demand
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·