Published: June 12 , 2025 07:31 AM IST Updated: June 12, 2025 08:11 AM IST
1 minute Read
കൊച്ചി∙ എംആർഎഫ് പേസ് ഫൗണ്ടേഷനിൽ സ്പെഷലിസ്റ്റ് ഫാസ്റ്റ് ബോളിങ് കോച്ചായി ചുമതലയേറ്റ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ 15 ദിവസത്തെ പരിശീലനത്തിന് ഓസ്ട്രേലിയയിലേക്കു പോകുന്നു. എംആർഎഫ് പേസ് ഫൗണ്ടേഷനും ക്രിക്കറ്റ് ഓസ്ട്രേലിയയും തമ്മിലുള്ള വാർഷിക എക്സ്ചേഞ്ച് പദ്ധതിയുടെ ഭാഗമായാണു യാത്ര.
ടിനുവിനു പുറമേ ഹെഡ് കോച്ച് സെന്തിൽ നാഥൻ, കളിക്കാരായ സാകേത് റാം, അശുതോഷ് ചൗരസ്യ എന്നിവരും സംഘത്തിലുണ്ട്. ബ്രിസ്ബെയ്നിൽ ക്രിക്കറ്റ് ഓസ്ട്രേലിയ കേന്ദ്രത്തിലാണു പരിശീലനം. സംഘം 14നു യാത്ര തിരിക്കും.
English Summary:








English (US) ·