Published: October 21, 2025 10:41 AM IST
1 minute Read
യുദ്ധത്തിനിറങ്ങുന്ന പട്ടാളക്കാരോടും മത്സരത്തിനിറങ്ങുന്ന കായികതാരങ്ങളോടും ‘ഗീയർ അപ്’ എന്നാണു പറയേണ്ടത്. സർവസജ്ജരാകൂ എന്നർഥം. പക്ഷേ, എന്റെ നാട്ടിൽ ഇന്നുമുതൽ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇറങ്ങുന്ന താരങ്ങളോടു ‘ചിയർ അപ്’ എന്നു പറയാനാണ് എനിക്കിഷ്ടം.
കഠിനാധ്വാനത്തിനൊപ്പം സ്പോർട്സിനോടുള്ള സ്നേഹവും മത്സരിക്കാൻ കഴിയുന്നതിലെ സന്തോഷവും കൂടി ചേരുമ്പോഴാണു കൂടുതൽ ദൂരവും ഉയരവും മികച്ച സമയവുമൊക്കെ കണ്ടെത്താൻ നിങ്ങൾക്കു കഴിയുക. ട്രാക്കിലും ഫീൽഡിലും വെയിലേറ്റു നിൽക്കുമ്പോഴും ഇഷ്ടത്തോടെ, ആത്മവിശ്വാസത്തോടെ, തല ഉയർത്തിപ്പിടിച്ചാണു നിൽക്കുന്നതെങ്കിൽ ഇന്ത്യൻ ജഴ്സി ഒരുനാൾ നിങ്ങളുമണിയും എന്നെനിക്ക് ഉറപ്പുണ്ട്.
കായികമേളയ്ക്കു വേദിയൊരുക്കുന്ന എന്റെ തിരുവനന്തപുരത്തിനൊരു പ്രത്യേകതയുണ്ട്. എന്തിനെയും സ്വീകരിക്കാൻ പാകത്തിന് ആഴവും പരപ്പുമുള്ള ഹൃദയമാണീ നാടിന്റേത്. പടുകൂറ്റൻ കപ്പലുകൾ മുതൽ പല നാടുകളിൽ നിന്നുള്ള മനുഷ്യർ വരെ ജന്മനാടെന്ന പോലെ തിരുവനന്തപുരത്തു നങ്കൂരമിടാറുണ്ട്.
കായികമേളയിൽ പങ്കെടുക്കാൻ വരുമ്പോൾ നിങ്ങൾ കാണുന്നത് മൈതാനങ്ങളും മത്സരങ്ങളും മാത്രമാകും. പക്ഷേ, നിങ്ങളിൽ ഞങ്ങൾ കാണുന്നതു കേരളത്തിന്റെ ഭാവിയാണ്. ഒരുപാടു വലിയ താരങ്ങളെ നട്ടുവളർത്തിയ മണ്ണാണു നമ്മുടേത്. അവർക്കെല്ലാം വേണ്ടി നിങ്ങളെ ഞാൻ തിരുവനന്തപുരത്തേക്കു സ്വാഗതം ചെയ്യുന്നു. വരൂ, ലെജൻഡുകളുടെ പട്ടികയിൽ നിങ്ങളുടെയും പേരെഴുതിച്ചേർക്കാനുള്ള പ്രയത്നം ഇവിടെത്തുടങ്ങാം...
English Summary:








English (US) ·