Curated by: ഗോകുൽ എസ്|Samayam Malayalam•30 May 2025, 2:05 am
ഐപിഎല്ലിലെ ആദ്യ ക്വാളിഫയറിനിടെ ചരിത്രമെഴുതി പഞ്ചാബ് കിങ്സ് താരം മുഷീർ ഖാൻ. ശ്രദ്ധേയ നേട്ടം.
ഹൈലൈറ്റ്:
- ചരിത്ര നേട്ടവുമായി മുഷീർ ഖാൻ
- ആദ്യ ക്വാളിഫയറിനിടെ ശ്രദ്ധേയ നേട്ടം
- ഒന്നാം ക്വാളിഫയർ തോറ്റ് പഞ്ചാബ് കിങ്സ്
മുഷീർ ഖാൻ (ഫോട്ടോസ്- Samayam Malayalam) ടീം തോറ്റെങ്കിലും പഞ്ചാബ് കിങ്സ് താരത്തിന് റെക്കോഡ്; ഐപിഎല്ലിൽ ഇത് ആദ്യ സംഭവം
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് വലിയ ബാറ്റിങ് തകർച്ച യായിരുന്നു നേരിട്ടത്. 60 റൺസെടുക്കുന്നതിനിടെ ആറ് വിക്കറ്റുകൾ അവർക്ക് നഷ്ടമായി. ഇതോടെ ഒരു ബാറ്ററെ തന്നെ ഇമ്പാക്ട് താരമായി ഇറക്കാൻ അവർ നിർബന്ധിതരായി. ഇന്ത്യൻ ക്രിക്കറ്റർ സർഫറാസ് ഖാന്റെ സഹോദരനായ മുഷീർ ഖാനെയായിരുന്നു പഞ്ചാബ് ഇമ്പാക്ട് പ്ലേയറായി ഇറക്കിയത്. ഐപിഎല്ലിൽ മാത്രമല്ല ടി20 ക്രിക്കറ്റിലും താരത്തിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. അഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ താരമായ മുഷീർ ഈ മത്സരത്തിന് മുൻപ് ഒരൊറ്റ ടി20 മത്സരവും എന്തിന് ലിസ്റ്റ് എ മത്സരം പോലും കളിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.
Also Read: പഞ്ചാബ് കിങ്സിന് ഫൈനലിൽ എത്താൻ ഇനിയും അവസരം
ഐപിഎൽ പ്ലേ ഓഫിൽ തന്റെ ടി20 അരങ്ങേറ്റം കുറിക്കുന്ന ആദ്യ താരമെന്ന റെക്കോഡും ഇതോടെ മുഷീർ ഖാന് സ്വന്തമായി. 84 താരങ്ങളാണ് അവരുടെ ടി20 അരങ്ങേറ്റം ഐപിഎല്ലിൽ നടത്തിയിട്ടുള്ളത്, എന്നാൽ ഇവരിലാരും പ്പേ ഓഫിലല്ല അരങ്ങേറിയത്.
അതേ സമയം ഐപിഎൽ അരങ്ങേറ്റം പ്ലേ ഓഫിൽ നടത്തുന്ന രണ്ടാമത്തെ താരമായും മുഷീർ ഖാൻ ഇന്നലെ മാറി. സണ്ണി ഗുപ്തയാണ് ഐപിഎൽ അരങ്ങേറ്റം പ്ലേ ഓഫിൽ നടത്തിയ ആദ്യ താരം. 2012 ലെ രണ്ടാം ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സിന് എതിരെ, ഡെൽഹി ഡെയർഡെവിൾസിന് വേണ്ടിയായിരുന്നു ഇത്.
എന്നാൽ ഇമ്പാക്ട് പ്ലേയറായി ഐപിഎൽ അരങ്ങേറ്റം നടത്തിയ മുഷീർ ഖാൻ പക്ഷേ ബാറ്റിങ്ങിൽ ഫ്ലോപ്പായി. എട്ടാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങിയ താരം മൂന്ന് പന്തിൽ റണ്ണോന്നുമെടുക്കാതെ പുറത്താവുകയായിരുന്നു. പിന്നീട് ബൗളിങ് സമയത്ത് രണ്ട് ഓവറുകൾ എറിഞ്ഞ താരം 27 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·