Published: July 31 , 2025 08:17 AM IST
1 minute Read
ഷാർജ ∙ സെപ്റ്റംബറിൽ യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പ് ട്വന്റി20യിൽ ഇന്ത്യൻ ടീമിൽ കളിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് സഞ്ജു സാംസൺ. ടൂർണമെന്റിന് ഇനിയും ഒരു മാസം കൂടിയുണ്ട്. ടീമിലെ സ്ഥാനത്തെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനാകില്ല. യുഎഇയിൽ മത്സരങ്ങൾക്കായി എത്തുമ്പോൾ വലിയ പിന്തുണയാണ് ആളുകളിൽനിന്ന് ലഭിച്ചിട്ടുള്ളതെന്ന് സഞ്ജു പറഞ്ഞു.
അണ്ടർ 19 ലോകകപ്പും ഏഷ്യാ കപ്പും ഐപിഎൽ ക്രിക്കറ്റും കളിച്ചപ്പോഴെല്ലാം ഇവിടത്തെ ആളുകളുടെ ആവേശം അടുത്തറിഞ്ഞു. അതു വീണ്ടും കാണാനും അനുഭവിക്കാനും വലിയ ആഗ്രഹമുണ്ട്. ആ ദിവസത്തിനായി കാത്തിരിക്കുകയാണെന്നും സഞ്ജു പറഞ്ഞു.
ദുബായിലെ സ്വകാര്യ ചടങ്ങിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഞ്ജു. ഏകദിന ഫോർമാറ്റിൽ നടന്ന 2023 ഏഷ്യാ കപ്പിൽ റിസർവ് താരമായിരുന്ന സഞ്ജുവിന് ടീമിലിടം ലഭിച്ചിരുന്നില്ല.
English Summary:








English (US) ·