ടീമിൽ ഇടമില്ല;‌ ‌കോച്ചുമായി തെറ്റി മുഹമ്മദ് സലാ

1 month ago 2

മനോരമ ലേഖകൻ

Published: December 08, 2025 08:14 AM IST Updated: December 08, 2025 11:14 AM IST

1 minute Read

ബോൺമത്തിനെതിരെ ഗോൾ നേടിയ ലിവർപൂൾ താരം 
മുഹമ്മദ് സലായുടെ ആഹ്ലാദം.
ബോൺമത്തിനെതിരെ ഗോൾ നേടിയ ലിവർപൂൾ താരം മുഹമ്മദ് സലായുടെ ആഹ്ലാദം.

ലീഡ്സ് ∙ ലിവർപൂൾ ക്ലബ്ബിലെ തന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്ന് ഈജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ് സലാ. ലീഡ്സ് യുണൈറ്റഡുമായി ലിവർപൂൾ 3–3 സമനില വഴങ്ങിയ മത്സരത്തിലും പകരക്കാരുടെ ബെഞ്ചിലിരിക്കേണ്ടി വന്നതോടെയാണ് മുപ്പത്തിമൂന്നുകാരൻ സ്ട്രൈക്കർ പ്രതിഷേധം പരസ്യമാക്കിയത്. തുടർച്ചയായ 3–ാം മത്സരത്തിലാണു ലിവർപൂൾ കോച്ച് ആർനെ സ്ലോട്ട്, സലായെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതിരുന്നത്. 15 കളിയിൽ 23 പോയിന്റുമായി 8–ാം സ്ഥാനത്താണ് കഴി‍ഞ്ഞ തവണത്തെ ചാംപ്യന്മാരായ ലിവർപൂൾ. കഴിഞ്ഞ ഏപ്രിലിൽ ക്ലബ്ബുമായി 2 വർഷത്തേക്കുകൂടി സലാ കരാർ ഒപ്പുവച്ചിരുന്നു.

‘ടീമിന്റെ തകർച്ചയുടെ ഉത്തരവാദിത്തം മുഴുവൻ എന്റെ തലയിൽ വയ്ക്കാനാണ് ചിലർ ശ്രമിക്കുന്നത്. കരാർ പുതുക്കുന്ന നേരത്ത് എനിക്കു കുറെ വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു. പക്ഷേ, പെട്ടെന്നു സാഹചര്യം മാറി. കോച്ചുമായുള്ള ബന്ധം വഷളായി. ഇനി പഴയതുപോലെ ആകുമോയെന്ന് അറിയില്ല’– സലാ പറഞ്ഞു.

English Summary:

Mohamed Salah's aboriginal astatine Liverpool is uncertain aft disagreements with the manager and being benched successful caller matches. The Egyptian striker has expressed his concerns astir his relation successful the squad and the breached promises made during his declaration renewal. His narration with the manager has deteriorated, leaving him unsure astir his aboriginal with the club.

Read Entire Article