Published: June 11 , 2025 09:37 AM IST
1 minute Read
ബ്യൂനസ് ഐറിസ് ∙ സൂപ്പർതാരം ലയണൽ മെസ്സിയുടെ അഭാവത്തിലും കളിച്ചു ജയിക്കാൻ അർജന്റീന ടീം പ്രാപ്തരായെന്ന് പരിശീലകൻ ലയണൽ സ്കലോനി. ടീമിൽ പ്രതിഭാധനരായ ഒട്ടേറെ കളിക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊളംബിയയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുൻപ് സംസാരിക്കുകയായിരുന്നു സ്കലോനി.
പരുക്കു മൂലം കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മെസ്സി കളിച്ചില്ലെങ്കിലും അർജന്റീന ടീം ജയത്തോടെ 2026 ലോകകപ്പിന് യോഗ്യത നേടിയിരുന്നു. യുറഗ്വായിയെ 1–0നും ബ്രസീലിനെ 4–1നും കീഴടക്കിയിരുന്നു. അതേസമയം, ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ അർജന്റീനയെ കൊളംബിയ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോളടിച്ചാണ് സമനില പാലിച്ചത്.
English Summary:








English (US) ·