Published: September 29, 2025 04:49 PM IST Updated: September 29, 2025 05:52 PM IST
1 minute Read
ദുബായ് ∙ ഏഷ്യാ കപ്പ് ഫൈനലിൽ വിജയറൺ നേടുമെന്നു ഇന്ത്യൻ ബാറ്റർ റിങ്കു സിങ് വളരെ നേരത്തേ പ്രവചിച്ചിരുന്നതായി വെളിപ്പെടുത്തി ടെലിവിഷൻ അവതാരക സഞ്ജന ഗണേശൻ. സെപ്റ്റംബർ 6ന് എഴുതി നൽകിയ കാർഡിലാണ് താൻ വിജയറൺ കുറിക്കുമെന്നു റിങ്കു സിങ് സൂചിപ്പിച്ചിരുന്നതായി, ആ കാർഡ് ഉയർത്തിക്കാട്ടി സഞ്ജന പറഞ്ഞു. രവി ശാസ്ത്രിയും വസീം അക്രവും പങ്കെടുത്ത ടെലിവിഷൻ ചർച്ചയിലായിരുന്നു ഇത്.
റിങ്കുവിന്റെ പ്രവചനം യാഥാർഥ്യമായതിലുള്ള ആശ്ചര്യത്തിലാണു ക്രിക്കറ്റ് ലോകം. ഏഷ്യാകപ്പിൽ അവസരം കിട്ടിയ ആദ്യ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽത്തന്നെ വിജയറൺ നേടാൻ റിങ്കുവിനായി. നേരത്തേ, മുഹമ്മദ് ഹാരിസിന്റെയും മുഹമ്മദ് നവാസിന്റെയും ക്യാച്ചുകളെടുത്ത് ഫീൽഡിങ്ങിലും റിങ്കു തിളങ്ങിയിരുന്നു.
താൻ ഫൈനലിൽ സ്കോർ ചെയ്തു വിജയത്തിൽ പങ്കാളിയാകുമെന്നായിരുന്നു തിലക് വർമയുടെ പ്രവചനമെന്നും സഞ്ജന ടെലിവിഷൻ പരിപാടിയിൽ വെളിപ്പെടുത്തി. ഇന്ത്യ ചാംപ്യന്മാരാകുമെന്നാണ് സഞ്ജു സാംസൺ കുറിച്ചിരുന്നത്. ഇന്ത്യയുടെ അപരാജിത തോരോട്ടം തുടരുമെന്ന് വരുൺ ചക്രവർത്തിയും പറഞ്ഞു. എല്ലാ താരങ്ങളുടെയും പ്രവചനം സത്യമാകുകയും ചെയ്തു.
English Summary:








English (US) ·