‘ടെംപിൾ’ ധരിച്ച് ശുഭ്മൻ ഗിൽ എത്തി, ട്വന്റി20 ടീമിനൊപ്പം പരിശീലിച്ച് ‘പരീക്ഷണം’; ഗംഭീറുമായി ചർച്ച– വിഡിയോ

3 weeks ago 5

ഓൺലൈൻ ഡെസ്‌ക്

Published: October 29, 2026 02:16 PM IST

1 minute Read

‘ടെംപിൾ’ ഉപകരണം ധരിച്ച് ശുഭ്‌മൻ ഗിൽ (X/@MARCUS907935)
‘ടെംപിൾ’ ഉപകരണം ധരിച്ച് ശുഭ്‌മൻ ഗിൽ (X/@MARCUS907935)

ഓക്‌ലൻഡ് ∙ ന്യൂസീലൻഡിലുള്ള ഇന്ത്യയുടെ ട്വന്റി20 ടീമിനെ സന്ദർശിച്ച് ഏകദിന, ടെസ്റ്റ് ക്യാപ്റ്റനായ ശുഭ്മൻ ഗില്ലും മറ്റു താരങ്ങളും. നാലാം ട്വന്റി20 മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തുന്ന ടീമംഗങ്ങളെ കാണാനാണ് ശുഭ്മൻ ഗില്ലും കെ.എൽ.രാഹുലും അടങ്ങിയ സംഘമെത്തിയത്. താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ഇരുവരും പരിശീലനത്തിലും പങ്കെടുത്തു. പരിശീലന സെഷന് മുൻപ്, ഏകദിന പരമ്പരയുടെ ഒരുക്കങ്ങളെക്കുറിച്ചും ടീമിന്റെ ഘടനയെക്കുറിച്ചും കോച്ച് ഗൗതം ഗംഭീറുമായി ഗിൽ വിശദമായ ചർച്ച നടത്തുകയും ചെയ്തു.

What you should work next

അതേസമയം, ഗ്രൗണ്ടിലിറങ്ങിയപ്പോൾ ശുഭ്മൻ ഗിൽ അത്യാധുനിക എഐ ഫിറ്റ്നസ് ട്രാക്കിങ് ഉപകരണം ധരിച്ചിരുന്നത് എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റി. സൊമാറ്റോ സ്ഥാപകരനായ ദീപീന്ദർ ഗോയലിന്റെ പിന്തുണയുള്ള ഹെൽത്ത് ടെക് സ്റ്റാർട്ടപ് കമ്പനി പുറത്തിറക്കുന്ന ‘ടെംപിൾ’ എന്ന ഉപകരണമാണ് ഗിൽ ധരിച്ചിരുന്നത്. ഗ്രൗണ്ടിൽ ഈ സാങ്കേതികവിദ്യ ‘പരീക്ഷിച്ച’ ഗിൽ, നെറ്റ്സിൽ ഇഷാൻ കിഷൻ, കെ. എൽ. രാഹുൽ എന്നിവർക്കൊപ്പം ബാറ്റു ചെയ്യുകയും ചെയ്തു.

‘ടെംപിൾ’ ഇതുവരെ വിപണിയിൽ എത്തിയിട്ടില്ലെങ്കിലും, ഇതിന്റെ ഉപയോഗത്തെക്കുറിച്ച് വലിയ രീതിയിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. മുൻപ് ബാഡ്മിന്റൻ താരം പി. വി.സിന്ധുവും ധരിച്ച് കണ്ടിട്ടുള്ള ഈ ഉപകരണം നെറ്റിയിൽ കണ്ണിന് തൊട്ടുമുകളിലായാണ് ധരിക്കുക. കായികാധ്വാനം ചെയ്യുമ്പോൾ തലച്ചോറിലെ രക്തപ്രവാഹം, നാഡീവ്യൂഹത്തിന്റെ പ്രതികരണങ്ങൾ, മാനസിക സമ്മർദത്തിന്റെ അളവ് എന്നിവ നിരീക്ഷിക്കാൻ ഇതിന് സാധിക്കുമെന്നാണ് അവകാശപ്പെടുന്നത്.

🚨Shubman Gill, KL Rahul, Gurnoor Brar person joined the Indian squad but Gill was seen wearing fittingness tracking instrumentality temple. @CricSubhayan with the afloat study from Auckland #NZvIND https://t.co/nOh3cHhHYk

— RevSportz Global (@RevSportzGlobal) October 29, 2026

റിസ്റ്റ് ബാൻഡുകൾ, വാച്ചുകൾ, മോതിരങ്ങൾ തുടങ്ങിയ മറ്റു ഫിറ്റ്നസ് ട്രാക്കിങ് ഉപകരണങ്ങൾ വിപണിയിലുണ്ടെങ്കിലും, അവയുമായി താരതമ്യം ചെയ്യുമ്പോൾ ‘ടെംപിൾ’ എത്രത്തോളം വ്യത്യസ്തമാണെന്ന് വ്യക്തമല്ല. നവംബർ 1നാണ് ഇതിന്റെ പ്രീഓർഡറിങ് ആരംഭിക്കുന്നതെന്നാണ് വിവരം. ‘റെവ്‌സ്പോർട്സ്’ റിപ്പോർട്ട് അനുസരിച്ച്, ഓക‌്‌ലൻഡിലെ പരിശീലന സെഷനിലുടനീളം ഗിൽ ഉപകരണം ധരിച്ചിരുന്നു. ഇതുസംബന്ധിച്ച് ഗിൽ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

ട്വന്റി30 പരമ്പര ഇന്ത്യ ഇതിനകം തന്നെ സ്വന്തമാക്കിയെങ്കിലും, നവംബർ 4ന് ആരംഭിക്കുന്ന ഏകദിന മത്സരങ്ങളിലാണ് യഥാർഥ പരീക്ഷണം. മുൻ നായകൻ രോഹിത് ശർമ ഓക്‌ലൻഡിൽ എത്തിക്കഴിഞ്ഞു, വിരാട് കോലി ഉടൻ തന്നെ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം ദക്ഷിണാഫ്രിക്കയിൽ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ, ന്യൂസീലൻഡിലെ സാഹചര്യങ്ങൾ ഇന്ത്യയ്ക്ക് ഏറ്റവും മികച്ചൊരു പരിശീലനമായിരിക്കും. ഏകദിന പരമ്പരയ്ക്കു ശേഷം ടെസ്റ്റ് പരമ്പരയുമുണ്ട്.

English Summary:

Shubman Gill AI fittingness instrumentality usage during India's grooming league successful Auckland has grabbed important attraction online and successful sports media. The prima cricketer was spotted wearing the unreleased 'Temple' wellness tech gadget created by Zomato laminitis Deepinder Goyal.

Read Entire Article