ടെന്നീസ് മത്സരത്തില്‍ ഇന്ത്യയോട് നാണംകെട്ടു; ചൂടായി പാക് താരം, വിമര്‍ശനം | VIDEO

7 months ago 10

28 May 2025, 11:17 AM IST

india pak davis cup

ടെന്നീസ് മത്സരത്തിന് ശേഷം ഇന്ത്യയുടെയും പാകിസ്താന്റെയും താരങ്ങൾ | x.com/@IndTennisDaily

കസാഖ്‌സ്താന്‍: ഡേവിസ് കപ്പ് ടെന്നീസില്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെ രോഷപ്രകടനവുമായി പാകിസ്താന്‍ താരം. അടുത്തിടെ നടന്ന അണ്ടര്‍ 16 ഡേവിസ് കപ്പിലാണ് സംഭവം. മത്സരം തോറ്റതിന് പിന്നാലെ താരം മാന്യമായി ഹസ്തദാനം നടത്താന്‍ പോലും തയ്യാറായില്ല.

ജൂനിയര്‍ ഡേവിസ് കപ്പ് ടൂര്‍ണമെന്റിലെ ഒരു പ്ലേ ഓഫ് മത്സരത്തിലാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത്. മത്സരത്തില്‍ 2-0 ന് ഇന്ത്യ വിജയം കരസ്ഥമാക്കുകയും ചെയ്തു. നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പാക് താരം ഇന്ത്യന്‍ താരത്തിന് മാന്യമായി ഹസ്തദാനം നല്‍കാന്‍ പോലും തയ്യാറായില്ല. ഇന്ത്യന്‍ താരം കൈകൊടുക്കാന്‍ തയ്യാറായി വന്നെങ്കിലും വേഗത്തില്‍ കൈകൊടുത്തെന്ന് വരുത്തി പാക് താരം മടങ്ങി.

സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. പാക് താരത്തിന്റെ സമീപനത്തിനെതിരേ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇത് ശരിയായ സമീപനമല്ലെന്നും താരം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് പുലര്‍ത്തണമായിരുന്നുവെന്നും പലരും ചൂണ്ടിക്കാട്ടുന്നു.

Content Highlights: davis cupful Pakistan Tennis Players absorption After Loss to India

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article