Published: June 13 , 2025 08:57 AM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിന്റെ കണ്ടെത്തലായ പ്രിയൻഷ് ആര്യ, ആയുഷ് മാത്രെ, വൈഭവ് സൂര്യവംശി തുടങ്ങിയ യുവതാരങ്ങൾ ഇന്ത്യൻ ടീമിൽ എത്രത്തോളം സ്വാധീനമുണ്ടാക്കുമെന്നതിൽ പ്രതികരിച്ച് മുൻ ഇന്ത്യൻ താരവും പരിശീലകനുമായ യോഗ്‍രാജ് സിങ്. വൈഭവ് സൂര്യവംശിയുള്‍പ്പടെയുള്ള യുവ ക്രിക്കറ്റ് താരങ്ങൾ അവരുടെ ഫിറ്റ്നസിലാണു കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് യോഗ്‍രാജ് സിങ് വ്യക്തമാക്കി. ഐപിഎലിൽ ഇവരുണ്ടാക്കിയ നേട്ടങ്ങൾ ചെറുതാണെന്നു വിശേഷിപ്പിച്ച യോഗ്‍രാജ് സിങ്, ടെസ്റ്റ് ക്രിക്കറ്റിലാണ് വലിയ നേട്ടങ്ങളുണ്ടാകുന്നതെന്നും വ്യക്തമാക്കി.
‘‘ടെസ്റ്റ് ക്രിക്കറ്റിനാണ് പ്രാധാന്യം. ആ അഞ്ചു ദിവസങ്ങൾ നിങ്ങൾ അതിജീവിക്കുമോ? അതാണ് ശരിക്കുമുള്ള പരീക്ഷണം. 50 ഓവർ, 20 ഓവർ മത്സരങ്ങളൊന്നും ഞാൻ പരിഗണിക്കുന്നില്ല. പക്ഷേ ഈ ഫോർമാറ്റുകളിൽ അവരുണ്ടെങ്കിൽ എല്ലാ മത്സരങ്ങളും കളിക്കാൻ ഫിറ്റായിരിക്കുക. ട്വന്റി20, ഐപിഎൽ, 50 ഓവർ ക്രിക്കറ്റ് എന്നിവയിൽ മാത്രമാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. ഇന്ന് 50 ഓവർ ക്രിക്കറ്റ് പോലും നമ്മള്‍ അധികം കളിക്കുന്നില്ല. അങ്ങനെയാണു നമ്മുടെ പോക്ക്.’’
‘‘ശീതികരിച്ച മുറികളിലിരുന്ന് കാര്യങ്ങൾ ചെയ്യാനാണ് എല്ലാ പരിശീലകർക്കും താൽപര്യം. പക്ഷേ ഞാൻ 48 ഡിഗ്രി ചൂടിൽ യുവരാജ് സിങ്ങിനെ പോലുള്ള മികച്ച ക്രിക്കറ്റ് പ്രതിഭകളെ വാർത്തെടുക്കാൻ കഠിനാധ്വാനം ചെയ്യുകയാണ്.’’– യോഗ്‍രാജ് സിങ് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. ഐപിഎലിൽ രാജസ്ഥാൻ റോയൽസ് താരമായുള്ള അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തു തന്നെ സിക്സർ പറത്തിയ വൈഭവ് സൂര്യവംശി, കഴിഞ്ഞ സീസണിൽ 252 റൺസാണ് ആകെ നേടിയത്. ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തുകളിൽ സെഞ്ചറി തികച്ചും വൈഭവ് റെക്കോർഡിട്ടു.
English Summary:








English (US) ·