Published: May 16 , 2025 01:17 PM IST
1 minute Read
ദുബായ് ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ജേതാക്കൾക്കുള്ള സമ്മാനത്തുക ഇരട്ടിയിലേറെ വർധിപ്പിച്ചു. ജൂൺ 11 മുതൽ ഇംഗ്ലണ്ടിലെ ലോഡ്സിൽ നടക്കുന്ന ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക ഫൈനൽ ജേതാക്കൾക്ക് 36 ലക്ഷം ഡോളറാണ് (ഏകദേശം 30.77 കോടി രൂപ) ലഭിക്കുക. കഴിഞ്ഞ തവണ ഫൈനലിൽ ഇന്ത്യയെ തോൽപിച്ചു ജേതാക്കളായ ഓസ്ട്രേലിയയ്ക്ക് 16 ലക്ഷം ഡോളറായിരുന്നു സമ്മാനത്തുക.
ഇത്തവണ ഫൈനലിൽ തോൽക്കുന്നവർക്ക് 21 ലക്ഷം ഡോളർ (17.95 കോടി രൂപ) ലഭിക്കും. കഴിഞ്ഞ തവണ ഇന്ത്യയ്ക്കു ലഭിച്ചത് 8 ലക്ഷം ഡോളറായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് സമ്മാനത്തുക വർധിപ്പിക്കുന്നതെന്ന് ഐസിസി പ്രസ്താവനയിൽ അറിയിച്ചു.
ഫൈനലിലെത്താൻ സാധിച്ചില്ലെങ്കിലും ഇന്ത്യയ്ക്കും കോടികൾ സമ്മാനത്തുകയായി ലഭിക്കും. പോയിന്റ് ടേബിളിൽ മൂന്നാമത് ഫിനിഷ് ചെയ്ത ഇന്ത്യയ്ക്ക് 12.31 കോടിയാണു കിട്ടുക. പോയിന്റ് പട്ടികയിലെ എല്ലാ ടീമുകൾക്കും പ്രകടനത്തിന് അനുസരിച്ചുള്ള പാരിതോഷികം ലഭിക്കും. അവസാന സ്ഥാനത്തുള്ള പാക്കിസ്ഥാന് 4.10 കോടിയോളം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നൽകും.
English Summary:








English (US) ·