ടെസ്റ്റിൽനിന്ന് വിരമിച്ചതിനു പിന്നാലെ രോഹിത്തിനെ കൂടിക്കാഴ്ചയ്‌ക്കു ക്ഷണിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി; അനുമോദിച്ച് കുറിപ്പ്

8 months ago 8

ഓൺലൈൻ ഡെസ്‌ക്

Published: May 14 , 2025 02:13 PM IST

1 minute Read

രോഹിത് ശർമയെ ഔദ്യോഗിക വസതിയിൽ സ്വീകരിക്കുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് (എക്സിൽ പങ്കുവച്ച ചിത്രം)
രോഹിത് ശർമയെ ഔദ്യോഗിക വസതിയിൽ സ്വീകരിക്കുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് (എക്സിൽ പങ്കുവച്ച ചിത്രം)

മുംബൈ∙ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ നായകൻ രോഹിത് ശർമയെ കൂടിക്കാഴ്ചയ്ക്കായി ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ടെസ്റ്റ് ക്രിക്കറ്റിലെ രോഹിത്തിന്റെ നേട്ടങ്ങൾക്ക് അനുമോദനം അറിയിക്കുന്നതിനായിരുന്നു കൂടിക്കാഴ്ച. രോഹിത്തുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സഹിതം ഫഡ്‌നാവിസ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുമിട്ടു.

‘‘ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയുമായി എന്റെ ഔദ്യോഗിക വസതിയായ വർഷയിൽവച്ചുള്ള കൂടിക്കാഴ്ചയും സംഭാഷണവും വളരെ ഹൃദ്യമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ച അദ്ദേഹത്തെ ആശംസകൾ അറിയിച്ചു. ജീവിതത്തിന്റെ പുതിയ അധ്യായത്തിൽ എല്ലാ വിജയങ്ങളും നേരുകയും ചെയ്തു’ – ചിത്രങ്ങൾക്കൊപ്പം ഫഡ്‌നാവിസ് കുറിച്ചു.

11 വർഷം നീണ്ട ടെസ്റ്റ് കരിയറിൽ 67 മത്സരങ്ങൾ കളിച്ചാണ് രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിച്ചത്. 2013 നവംബറിൽ വെസ്റ്റിൻഡീസിനെതിരെയാണ് രോഹിത് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. 67 ടെസ്റ്റുകളിൽനിന്ന് 40.57 ശരാശരിയിൽ 4301 റൺസ് നേടി. ഇതിൽ 12 സെഞ്ചറികളും 18 അർധസെഞ്ചറികളും ഉൾപ്പെടുന്നു. 2019ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ 212 റൺസാണ് ഉയർന്ന സ്കോർ. ടെസ്റ്റിൽ ഇന്ത്യയ്ക്കായി കൂടുതൽ റൺസ് നേടിയ താരങ്ങളിൽ പതിനാറാമനാണ് രോഹിത്.

It was large to welcome, conscionable and interact with Indian cricketer Rohit Sharma astatine my authoritative residence Varsha. I extended my champion wishes to him connected his status from Test cricket and for continued occurrence successful the adjacent section of his journey!@ImRo45#Maharashtra #Mumbaipic.twitter.com/G0pdzj6gQy

— Devendra Fadnavis (@Dev_Fadnavis) May 13, 2025

English Summary:

Maharashtra CM Devendra Fadnavis honours Rohit Sharma astatine residence, extends wishes pursuing Test retirement

Read Entire Article