Published: May 14 , 2025 10:49 AM IST
1 minute Read
മെൽബൺ∙ ജൂൺ 13ന് ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനുള്ള ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളെ പ്രഖ്യാപിച്ചു. പാറ്റ് കമിൻസ് നയിക്കുന്ന ഓസ്ട്രേലിയൻ ടീം യുവ ഓപ്പണർ സാം കോൺസ്റ്റസിനെയും ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ടെംബ ബവുമ നയിക്കുന്ന ദക്ഷിണാഫ്രിക്കൻ ടീമിൽ, ഉത്തേജക വിലക്കു കാലാവധി കഴിഞ്ഞെത്തുന്ന പേസർ കഗീസോ റബാദയെ ഉൾപ്പെടുത്തി.
ഓസ്ട്രേലിയൻ ടീം: പാറ്റ് കമിൻസ് (ക്യാപ്റ്റൻ), സ്കോട് ബോളണ്ട്, അലക്സ് ക്യാരി, കാമറൂൺ ഗ്രീൻ, ജോഷ് ഹെയ്സൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, ഉസ്മാൻ ഖവാജ, സാം കോൺസ്റ്റസ്, മാത്യു കുനമൻ, മാർനസ് ലബുഷെയ്ൻ, നേഥൻ ലയൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്, ബ്യു വെബ്സ്റ്റർ. ട്രാവലിങ് റിസർവ്: ബ്രണ്ടൻ ഡോജെറ്റ്.
ദക്ഷിണാഫ്രിക്കൻ ടീം: ടെംബ ബവുമ (ക്യാപ്റ്റൻ), ഡേവിഡ് ബെഡിങ്ങാം, കോർബിൻ ബോഷ്, ടോണി ഡി സോർസി, മാർകോ യാൻസൻ, കേശവ് മഹാരാജ്, എയ്ഡൻ മാർക്രം, വിയാൻ മുൾഡർ, ലുൻഗി എൻഗിഡി, ഡാൻ പാറ്റേഴ്സൻ, കഗീസോ റബാദ, റയാൻ റിക്കൽറ്റൻ, ട്രിസ്റ്റൻ സ്റ്റബ്സ്, കൈൽ വെരയ്ൻ, സെനുരൻ മുത്തുസാമി.
English Summary:








English (US) ·