Published: November 05, 2025 07:21 PM IST Updated: November 05, 2025 08:08 PM IST
1 minute Read
മുംബൈ∙ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാൻ ഗിൽ നായകനായ 15 അംഗം ടീമിനെയാണ് പ്രഖ്യാപിച്ചത്. വൈസ് ക്യാപ്റ്റനായി ഋഷഭ് പന്ത് ടീമിലേക്ക് തിരിച്ചെത്തി. പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം ആകാശ് ദീപ് ടീമിലേക്കു തിരിച്ചെത്തി.
പതിനഞ്ചംഗ ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‍സ്വാൾ, കെ.എൽ.രാഹുൽ, സായ് സുദർശൻ, ദേവദത്ത് പടിക്കൽ, ധ്രുവ് ജുറൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ, ജയ്പ്രിത് ബ്രൂമ്ര, അക്സർ പട്ടേൽ, നിതിഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ആകാശ് ദീപ്
India’s Test squad: Shubman Gill (C), Rishabh Pant (WK) (VC), Yashasvi Jaiswal, KL Rahul, Sai Sudharsan, Devdutt Padikkal, Dhruv Jurel, Ravindra Jadeja, Washington Sundar, Jasprit Bumrah, Axar Patel, Nitish Kumar Reddy, Mohammed Siraj, Kuldeep Yadav, Akash Deep
— BCCI (@BCCI) November 5, 2025ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ എ ടീമിനെയും പ്രഖ്യാപിച്ചു. തിലക് വർമയാണ് ക്യാപ്റ്റൻ. ഋതുരാജ് ഗെയ്ക്‌വാദാണ് വൈസ് ക്യാപ്റ്റൻ. പ്രധാന വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനെത്തിയപ്പോൾ സഞ്ജു സാംസണ് ടീമിൽ ഇടം നേടാനായില്ല.
പതിനഞ്ചംഗ ഇന്ത്യ എ ടീം: തിലക് വർമ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്‌വാദ് (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, റിയാൻ പരാഗ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ആയുഷ് ബദോനി, നിഷാന്ത് സിന്ധു, വിപ്‌രാജ് നിഗം, മാനവ് സുതാർ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഖലീല് അഹ്മദ്. പ്രഭ്സിമ്രൻ സിങ് (വിക്കറ്റ് കീപ്പർ)
English Summary:








English (US) ·