Published: November 05, 2026 09:05 AM IST Updated: November 05, 2026 03:35 PM IST
1 minute Read
സിഡ്നി ∙ ടെസ്റ്റ് ബോളർമാരുടെ ഐസിസി റാങ്കിങ്ങിൽ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക് ഒന്നാമത്. ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ മാർക്കോ യാൻസനെയാണു പിന്നിലാക്കിയത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ 3 മത്സരങ്ങളിൽനിന്ന് 15 വിക്കറ്റ് നേടിയ പ്രകടനമാണ് സ്റ്റാർക്കിനെ റാങ്കിങ്ങിൽ ഒന്നാമതെത്തിച്ചത്. നേരത്തേ, ഇതേ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ തിളങ്ങിയതിനു പിന്നാലെയായിരുന്നു യാൻസൻ ഒന്നാം സ്ഥാനം നേടിയത്.
English Summary:






English (US) ·