ടെസ്റ്റ് മതിയാക്കിയ കോലി കൗണ്ടിയില്‍ കളിക്കുമോ? ക്ഷണവുമായി മിഡില്‍സെക്‌സ് 

8 months ago 10

18 May 2025, 12:40 PM IST

kohli-middlesex-county-cricket-invitation

Photo: ANI

ന്യൂഡല്‍ഹി: ഇന്ത്യയുടെ ടെസ്റ്റ് കുപ്പായം അഴിച്ച വിരാട് കോലിയെ കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ ക്ഷണിച്ച് മിഡില്‍സെക്‌സ് കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ്. ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ ക്ലബ്ബ് ഡയറക്ടര്‍ അലന്‍ കോള്‍മാനാണ് കോലിയെ തങ്ങളുടെ ടീമില്‍ കളിപ്പിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചിരിക്കുന്നത്. ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഒരു പരാമര്‍ശവും കോലി നടത്തിയിട്ടില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് കോള്‍മാന്റെ ക്ഷണം.

2018-ല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് കോലി കൗണ്ടി ക്ലബ്ബ് സറേയ്ക്കു വേണ്ടി കളിക്കാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ കഴുത്തിനേറ്റ പരിക്കിനെ തുടര്‍ന്ന് പിന്നീട് അദ്ദേഹം പിന്മാറുകയായിരുന്നു. ലോര്‍ഡ്‌സാണ് മിഡില്‍സെക്‌സിന്റെ ഹോം ഗ്രൗണ്ട്. ലോര്‍ഡ്‌സില്‍ കളിക്കാനുള്ള ഓഫര്‍വെച്ച് മിഡില്‍സെക്സ് മികച്ച കളിക്കാരെ ടീമിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സ്, ന്യൂസീലന്‍ഡിന്റെ
കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ നേരത്തേ ക്ലബ്ബിന്റെ ഭാഗമായിരുന്നു.

Content Highlights: Middlesex County Cricket Club invites Virat Kohli to play region cricket aft his Test retirement

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article