02 July 2025, 04:38 PM IST

ഋഷഭ് പന്ത്, Photo: AP
ബര്‍മിങ്ങാം: ടെസ്റ്റ് റാങ്കിങ്ങില്‍ കുതിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത്. 801 റേറ്റിങ്ങോടെ താരം ടെസ്റ്റ് ബാറ്റർമാരിൽ ആറാമതെത്തി. സമീപകാലത്തെ മികച്ച പ്രകടനമാണ് താരത്തിന് തുണയായത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ചുറി തികച്ച പന്ത് റെക്കോഡിട്ടിരുന്നു.
ഇംഗ്ലണ്ട് ബാറ്റര്‍മാരായ ജോ റൂട്ട് ഒന്നാമതും ഹാരി ബ്രൂക്ക് രണ്ടാമതുമാണുള്ളത്. ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ആണ് നാലാമത്. അതേസമയം ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ ശുഭ്മാന്‍ ഗില്‍ 21-ാം സ്ഥാനത്തേക്ക് വീണു. കിവീസ് ബാറ്റര്‍ കെയ്ന്‍ വില്ല്യംസണ്‍ മൂന്നാമതും ഓസീസ് താരം ട്രാവിസ് ഹെഡ് പത്താമതും ആണ്.
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ തന്നെയാണ് ഒന്നാമത്. 907 റേറ്റിങ്ങോടെയാണ് ഇന്ത്യന്‍ പേസര്‍ ഒന്നാമതുള്ളത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനമാണ് ബുംറ കാഴ്ചവെച്ചത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദ രണ്ടാമതും ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് മൂന്നാമതുമാണ്.
Content Highlights: icc trial Rankings Rishabh Pant Jasprit Bumrah








English (US) ·