07 July 2025, 06:48 PM IST
.jpg?%24p=f5716ec&f=16x10&w=852&q=0.8)
Photo: PTI, ANI
ന്യൂഡല്‍ഹി: എഡ്ജ്ബാസ്റ്റണില്‍ ചരിത്ര ജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ഐസിസി ചെയര്‍മാന്‍ ജയ് ഷാ എക്‌സില്‍ പങ്കുവെച്ച കുറിപ്പിനെച്ചൊല്ലി വിവാദം. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, ആകാശ് ദീപ്, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത് എന്നിവരെ പേരെടുത്ത് പറഞ്ഞ് പോസ്റ്റില്‍ അഭിനന്ദിച്ച ജയ് ഷാ, പേസര്‍ മുഹമ്മദ് സിറാജിന്റെ പേര് വിട്ടുകളഞ്ഞതിനെ ചോദ്യം ചെയ്ത് നിരവധി പേരാണ് രംഗത്തെത്തുന്നത്.
ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി ആറു വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് സിറാജ്. രണ്ടാം ഇന്നിങ്‌സില്‍ സാക് ക്രോളിയുടെ വിക്കറ്റും രണ്ട് ക്യാച്ചുകളും സിറാജ് സ്വന്തമാക്കിയിരുന്നു. ഇതില്‍ ജോഷ് ടങ്ങിനെ പുറത്താക്കാന്‍ സിറാജ് എടുത്ത ക്യാച്ച് ശ്രദ്ധേയമായിരുന്നു. മാത്രമല്ല ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ ബൗളിങ് നിരയെ നയിച്ചതും സിറാജ് തന്നെ. രണ്ട് ഇന്നിങ്‌സിലുമായി 10 വിക്കറ്റെടുത്ത ആകാശ് ദീപിന് കൃത്യമായി നിര്‍ദേശങ്ങള്‍ നല്‍കുന്ന സിറാജിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.

ഈ സാഹചര്യത്തിലാണ് വിജയത്തില്‍ പങ്കുവഹിച്ച താരങ്ങളെയെല്ലാം പ്രത്യേകമായി അഭിനന്ദിച്ച ജയ് ഷാ, സിറാജിനെ ഒഴിവാക്കിയത്. മുന്‍ ബിസിസിഐ സെക്രട്ടറി കൂടിയായിരുന്ന ജയ് ഷാ. അടുത്തിടെയാണ് ഐസിസിയുടെ തലപ്പത്തെത്തിയത്.
ജയ് ഷായുടെ എക്‌സ് പോസ്റ്റിനു താഴെ നിരവധിയാളുകളാണ് സിറാജിന്റെ പേര് എന്തുകൊണ്ട് ഒഴിവാക്കിയെന്ന് ചോദിച്ച് എത്തിയിരിക്കുന്നത്.
Content Highlights: ICC Chairman Jay Shah`s congratulatory station omits Mohammed Siraj, sparking debate








English (US) ·