സിനിമ കണ്ടിറങ്ങുന്ന ചെറുപ്പക്കാര്‍ മാത്രമല്ല, നല്ലൊരു ഓണ ദിവസം തിയേറ്ററിലേക്ക് എത്തിയ അമ്മമാരും ഇതുപോലൊരു സിനിമ എടുത്തതിന് അതിന്റെ മേക്കേഴ്‌സിന് അവാര്‍ഡ് നല്‍കണം എന്നാണ് പറയുന്നത്, ഇത്രയും മോശം സിനിമ എടുക്കാന്‍ കഴിയുമെന്നും അവര്‍ തെളിയിച്ചല്ലോ എന്ന്. ടോക്‌സിക് ഇറങ്ങുന്നതുവരെ പൃഥ്വിരാജിന്റെ ഖലീഫ എന്ന ചിത്രത്തെ കുറ്റം പറഞ്ഞവര്‍ ക്ഷമ ചോദിക്കുന്ന കാഴ്ചകളും കാണാം, ടോക്‌സിക് വച്ചു നോക്കുമ്പോള്‍ ഖലീഫ എത്രയോ മികച്ച ചിത്രമാണെന്ന അഭിപ്രായത്തിലേക്ക് അവര്‍ എത്തിയിട്ടുണ്ട്.
കല്യാണം കഴിക്കേണ്ട ആവശ്യമില്ല, കഴിച്ചാലും കുട്ടികളെ ഉണ്ടാക്കരുത്; Gen-z കളോട് കാര്‍ത്തിക് കുമാര്‍
അതിനും മാത്രം എന്താണ് യാഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രത്തിലുള്ളത്?
കെജിഎഫിന് ശേഷം യാഷ് നായകനാകുന്ന സിനിമ എന്നത് തന്നെയായിരുന്നു ഓവര്‍ ഹൈപ്പിനുള്ള പ്രധാന കാരണം. ചിത്രം പത്ത് കെജിഎഫിന് തുല്യമായിരിക്കും എന്ന് വരെ പറഞ്ഞവരുണ്ട്. കെജിഎഫിന് ശേഷം യാഷിന്റെ കടുത്ത ആരാധകരായവര്‍ക്ക് അതില്‍പ്പരമൊന്ന് കേള്‍ക്കേണ്ടതുണ്ടോ. മാത്രമല്ല, തന്റെ കരിയറിലെ നാല് വര്‍ഷങ്ങളാണ് യാഷ് ഈ ഒരൊറ്റ സിനിമയ്ക്ക് വേണ്ടി മാറ്റിവച്ചത്. അങ്ങനെ ഒരു സൂപ്പര്‍സ്റ്റാര്‍ ചെയ്യണമെങ്കില്‍ അതില്‍ എന്തോ ഉണ്ടല്ലോ എന്ന കണക്കൂകൂട്ടലുകളും പ്രതീക്ഷയുടെ ആക്കം കൂട്ടി.
ടോക്‌സിക്കിന്റെ ട്രെയിലറും ടീസറുകളും വന്നപ്പോഴൊക്കെ അമിതമായ അശ്ലീല രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതിന്റെ പേരില്‍ വലിയ രീതിയിലുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളും വാദങ്ങളും നടന്നിരുന്നു. എന്നിരുന്നാലും ഗീതു മോഹന്‍ദാസിനെ പോലെ ഒരു സ്ത്രീ സംവിധായിക, അതും മലയാളി ഒരു പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറിനെ വച്ച്, പാന്‍ ഇന്ത്യന്‍ ആക്ഷന്‍ സിനിമ സംവിധാനം ചെയ്യുന്നു എന്നതില്‍ ഒരു അഭിമാനവും പ്രതീക്ഷയും ഉണ്ടായിരുന്നു. മൂത്തോന്‍ പോലൊരു സിനിമ സംവിധാനം ചെയ്ത ഗീതു മോഹന്‍ദാസില്‍ അതില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. ഈ അശ്ലീല രംഗങ്ങളും സിനിമ റിലീസ് ആവുമ്പോള്‍ അത് മൊത്തത്തില്‍ ജസ്റ്റിഫൈ ചെയ്യും എന്നതായിരുന്നു പ്രേക്ഷകരുടെ കണക്കു കൂട്ടല്‍. എന്നാല്‍ അതുണ്ടായില്ല എന്നതാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം.
യഥാര്‍ത്ഥത്തില്‍ ടോക്‌സിക് എന്ന സിനിമ പ്രേക്ഷക പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. നൂറില്‍ ഒരു അഞ്ച് ശതമാനം ആളുകളെങ്കിലും സിനിമയെ കുറിച്ച് നല്ലത് പറയുന്നുണ്ട്. ഇന്റര്‍നാഷണല്‍ ലെവല്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരു സ്ത്രീ സംവിധായിക പെര്‍ഫക്ടോടെ ചെയ്തു എന്നതിനെ അവര്‍ അംഗീകരിക്കുന്നു. അമിത പ്രതീക്ഷയില്ലാതെ പോയാല്‍ കണ്ടിരിക്കാന്‍ കഴിയുന്ന സിനിമയാണ് എന്ന് പറയുന്നവരുമുണ്ട്. ടോക്‌സിക് എന്ന് പേരിട്ടതിന് ശേഷം നന്മയുള്ള ലോകം ചിത്രീകരിക്കാന്‍ കഴിയില്ലല്ലോ എന്നാണ് പിന്തുണയ്ക്കുന്നവരുടെ വാദം. ഇത്രയധികം സൈബര്‍ അറ്റാക്ക് ടോക്‌സിക് അര്‍ഹിക്കുന്നില്ല എന്നും പറയപ്പെടുന്നു.
അതേ സമയം ഇത് ഗീതു മോഹന്‍ദാസിനോടുള്ള വിരോധമാണോ ഈ സൈബര്‍ അറ്റാക്കിനുള്ള കാരണം എന്ന തരത്തിലും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തില്‍ സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്തു എന്നതിന്റെ പേരില്‍ വിമര്‍ശിച്ച പാര്‍വ്വതി തിരുവോത്തിനെയും റിമ കല്ലിങ്കലിനെയും ഇന്റസ്ട്രിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. അതേ പ്രയോഗമാണോ ഇപ്പോള്‍ അവരില്‍ ഒരാളായിരുന്ന ഗീതു മോഹന്‍ദാസിനോടും പ്രയോഗിക്കുന്നത്?




English (US) ·