റിലേഷന്‍ഷിപ്പുകളെ കുറിച്ചാണ് വരലക്ഷ്മി സംസാരിക്കുന്നത്. വളരെ ടോക്‌സിക് ആയിട്ടുള്ള റിലേഷന്‍ഷിപ്‌സ് തന്റെ ജീവിതത്തിലുണ്ടായി എന്നും, അതില്‍ നിന്ന് പലതും പഠിച്ചു എന്നും വരലക്ഷ്മി പറയുന്നു. എന്തിനാണ് ആ ബന്ധത്തില്‍ നിലനില്‍ക്കാന്‍ ശ്രമിച്ചത് എന്ന് ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ തോന്നുന്നു എന്ന് വരലക്ഷ്മി വിജെ രമ്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി.
റിലേഷന്‍ഷിപ്പുകള്‍ ചില സമയങ്ങളില്‍ വളരെ അധികം ടോക്‌സിക് ആണ്. നമുക്ക് ആത്മാഭിമാനം തരാത്ത റിലേഷന്‍ഷിപ്പുകളില്‍ എല്ലാം കുറേക്കാലം ഞാന്‍ നിന്നു, എന്തിനായിരുന്നു അത് എന്ന് ഇപ്പോള്‍ ചിന്തിക്കാറുണ്ട്. പക്ഷേ എല്ലാ ബന്ധങ്ങളും നമ്മളെ ചിലത് പഠിപ്പിക്കും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ചിലര്‍ക്ക് അവരുടെ ആദ്യ പ്രണയ ബന്ധം തന്നെ വിവാഹത്തിലേക്ക് എത്തി നല്ല ജീവിതം ലഭിച്ചേക്കാം. പക്ഷേ എല്ലാവര്‍ക്കും അതങ്ങനെയല്ല.
ആ ബന്ധത്തില്‍ നിന്ന് പുറത്ത് കടന്ന് മറ്റൊരാള്‍ ജീവിതത്തിലേക്ക് വരുമ്പോഴാണ്, ഒരാണിന് ഒരു പെണ്ണിനെ ഇങ്ങനെയും ട്രീറ്റ് ചെയ്യാന്‍ കഴിയും എന്ന് നമ്മള്‍ മനസ്സിലാക്കുന്നത്. അതുവരെയും ഇങ്ങനെ തന്നെയാണ് എല്ലാ ബന്ധവും, ഇതുപോലെ തന്നെയുള്ള മെന്റല്‍ ടോര്‍ച്ചര്‍ എല്ലാ റിലേഷന്‍ഷിപ്പിലും ഉണ്ടാവും എന്നൊക്കെയാവാം നമ്മുടെ ധാരണ. അതല്ലാത്ത ഒരു നല്ല ബന്ധം കിട്ടുമ്പോഴാണ്, ഇത്രയും കാലം ഞാന്‍ നിന്നത് ടോക്‌സിക് റിലേഷന്‍ഷിപ്പിലായിരുന്നു എന്ന് തിരിച്ചറിയുന്നത്.
എന്റെ അനുഭവത്തില്‍ നിന്ന് ഞാന്‍ ആര്‍ക്കും റിലേഷന്‍ഷിപ് ഉപദേശം തരില്ല, കാരണം ഓരോ റിലേഷന്‍ഷിപ്‌സും വ്യത്യസ്തമാണ്. പക്ഷേ റെഡ്ഫ്‌ളാഗ് എന്താണ് എന്ന് തിരിച്ചറിയണം. മോശം വാക്കുകള്‍ ഉപയോഗിക്കുന്നതും എപ്പോഴും എന്തെങ്കലും കാര്യത്തിന് കുറ്റം പറഞ്ഞുകൊണ്ടേയിരിക്കുന്നതും, നിയന്ത്രിച്ചുകൊണ്ടേയിരിക്കുന്നതുമൊക്കെ റെഡ്ഫ്‌ളാഗുകളാണ്.
പൊതുവെ പെണ്‍കുട്ടികള്‍ വിചാരിക്കുന്നത്, അത് മാറും മാറും എന്നാണ്. ആ പ്രതീക്ഷയോടെ തന്നെ ജീവിക്കുന്നതാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്‌നം. ഒരാള്‍ എങ്ങനെയാണോ അങ്ങനെ മാത്രമേ ജീവിതം കാലം മുഴുവന്‍ ഉണ്ടാവൂ, അവര്‍ക്ക് ആ ഗുണങ്ങള്‍ മാറ്റാനേ സാധിക്കില്ല. നിങ്ങള്‍ക്ക് വേണ്ടി മാറുന്നത് പോലെ കാണിച്ചാലും തിരിച്ച് അതുപോലെ തന്നെ ആവുകയും ചെയ്യും. ഞാന്‍ പറഞ്ഞിട്ട് അയാള്‍ മാറും മാറും എന്ന് കരുതി ഒരുപാട് വര്‍ഷം ഞാനൊരു റിലേഷന്‍ഷിപ്പില്‍ ഇരുന്നു. അവര്‍ മാറിയതേയില്ല, ഞാന്‍ പ്രതീക്ഷയോടെ വിഡ്ഢിയെ പോലെ കാത്തിരുന്നു. ഓരോ പ്രായം എത്തുമ്പോഴും, മറ്റ് ചിലത് സംഭവിക്കുമ്പോഴും മാത്രമാണ് നമുക്ക് തിരിച്ചറിവുണ്ടാവുന്നത്- വരലക്ഷ്മി ശരത്കുമാര്‍ പറഞ്ഞു.




English (US) ·