Published: August 07, 2025 02:36 PM IST
1 minute Read
ലൊസാഞ്ചലസ് ∙ ഒരു പതിറ്റാണ്ടുകാലം ഇംഗ്ലിഷ് ക്ലബ് ടോട്ടനം ഹോട്സ്പറിന്റെ സൂപ്പർ താരമായിരുന്ന ദക്ഷിണ കൊറിയൻ ഫോർവേഡ് സൺ ഹ്യൂങ് മിൻ മേജർ ലീഗ് സോക്കറിൽ ലൊസാഞ്ചലസ് എഫ്സിയുടെ ജഴ്സിയണിയും.
ടോട്ടനം വിട്ട് മൂന്നാം ദിനം സൺ ലൊസാഞ്ചലസുമായി കരാർ ഒപ്പിട്ടു. 2 കോടി ഡോളറിനാണ് (ഏകദേശം 175 കോടി രൂപ) ലൊസാഞ്ചലസ് സണ്ണിനെ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. ഹോട്സ്പറിനു വേണ്ടി 454 മത്സരം കളിച്ച സൺ 173 ഗോളുകൾ നേടിയിട്ടുണ്ട്.
English Summary:








English (US) ·