19 September 2025, 10:57 PM IST

Photo: AFP
അബുദാബി: ഒമാനെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ചുറിയുമായി തിളങ്ങി സഞ്ജു സാംസണ്‍. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചെത്തിയാണ് സഞ്ജു മികവ് പുറത്തെടുത്തതെന്നതാണ് ശ്രദ്ധേയമായ കാര്യം. ടി20-യില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിരുന്ന സഞ്ജുവിന്, ഗില്ലിന്റെ ടീമിലേക്കുള്ള വരവാണ് സ്ഥാനം നഷ്ടമാക്കിയത്.
ടോപ് ഓര്‍ഡറിലേക്ക് തിരികെയെത്തിയ താരം 45 പന്തില്‍ നിന്ന് മൂന്നു വീതം സിക്‌സും ഫോറുമടക്കം 56 റണ്‍സെടുത്തു. തന്റെ തനത് വെടിക്കെട്ട് പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും സാഹചര്യത്തിനൊത്ത് ബാറ്റ് ചെയ്യാന്‍ സാധിച്ചത് സഞ്ജുവിന് ആശ്വാസമാകും. തന്നെ ടോപ് ഓര്‍ഡറില്‍ നിന്ന് പുറത്താക്കിയവര്‍ക്കുള്ള സഞ്ജുവിന്റെ ഉറച്ച് മറുപടി കൂടിയായി ഈ ഇന്നിങ്‌സ്.
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്താനെതിരായ മത്സരത്തിനു മുമ്പ് താന്‍ ഫോമിലാണെന്ന് തെളിയാക്കാനും ഈ ഇന്നിങ്‌സോടെ സഞ്ജുവിന് സാധിച്ചു.
Content Highlights: Sanju Samson responds to top-order exclusion with a superb 56-run sound against Oman








English (US) ·