ടോളിവുഡിൽ തരം​ഗം തീർക്കാൻ വാർണർ; 'പുഷ്പ' ഡാൻസ് ഏറ്റെടുത്ത് ആരാധകർ 

10 months ago 8

24 March 2025, 04:46 PM IST

david warner telugu debut

ഡേവിഡ് വാർണർ | AFP, X.com

റീലുകളിലൂടെ അഭിനയത്തോടുള്ള തന്റെ അഭിനിവേശം തുറന്നുകാട്ടിയിട്ടുള്ളയാളാണ് ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍. അടുത്തിടെ വാര്‍ണര്‍ തെലുഗു സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നു. റോബിന്‍ഹുഡ് എന്ന തെലു​ഗു ചിത്രത്തിലാണ് വാർണറുടെ അരങ്ങേറ്റം. സിനിമയുടെ ട്രെയിലര്‍ ലോഞ്ചുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെത്തിയ താരം ആരാധകരെ ആവേശത്തിലാഴ്ത്തി. പരിപാടിക്കിടെ അല്ലു അര്‍ജുന്‍ നായകനായെത്തിയ പുഷ്പയിലെ ശ്രീവല്ലി എന്ന ഗാനത്തിന് വാര്‍ണര്‍ ചുവടുവെക്കുകയും ചെയ്തു.

പരിപാടിക്കിടെ വാര്‍ണറോട് പുഷ്പ സിനിമയിലെ ഗാനത്തിന് ചുവടുവെക്കാമോ എന്ന് അവതാരകന്‍ ചോദിച്ചു. ഇതിന് പിന്നാലെയാണ് വാര്‍ണര്‍ ഗംഭീര ചുവടുകളുമായി വേദിയെ ഇളക്കിമറിച്ചത്. പുഷ്പ എന്ന ചിത്രത്തിലെ ശ്രീവല്ലി എന്ന ​ഗാനത്തിനാണ് ഓസീസ് ബാറ്റർ ചുവടുവെച്ചത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ചിത്രത്തിലെ അഭിനേതാക്കള്‍ക്കൊപ്പം വാര്‍ണര്‍ മറ്റൊരു ഗാനത്തിനും ചുവടുവെച്ചു. സിനിമ വന്‍ വിജയമാകുമെന്ന് പറഞ്ഞ വാര്‍ണര്‍ ചലച്ചിത്രമേഖലയിലേക്ക് തന്നെ സ്വാഗതം ചെയ്തത് അഭിമാനത്തോടെയാണ് കാണുന്നതെന്നും പ്രതികരിച്ചു.

നേരത്തേ മൈത്രി മൂവീസിലെ നിര്‍മാതാവ് രവിശങ്കറാണ് വാര്‍ണറുടെ സിനിമാ അരങ്ങേറ്റം പ്രഖ്യാപിച്ചത്. വെങ്കി കുടുമൂലയുടെ നിതിന്‍, ശ്രീലീല എന്നിവര്‍ അഭിനയിച്ച റോബിന്‍ഹുഡ് എന്ന ചിത്രത്തില്‍ ക്രിക്കറ്റ് താരം ആവേശകരമായ ഒരു വേഷം ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വാര്‍ണര്‍ ഇന്ത്യന്‍ സിനിമയുടെ ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. മെല്‍ബണിലെ ഒരു ലൊക്കേഷനില്‍നിന്നുള്ള ചിത്രങ്ങളായിരുന്നു ഇത്. ഇതിന് റോബിന്‍ഹുഡുമായി ബന്ധമുണ്ടോ എന്നത് വ്യക്തമല്ല.

Content Highlights: David Warner Pushpa creation Telugu debut movie event

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article