ടോസിടാൻ ക്യാപ്റ്റനു പകരം വൈസ് ക്യാപ്റ്റനെ ഇറക്കി ബംഗ്ലദേശ്, കൈ കൊടുക്കാതെ ഇന്ത്യ; പോര് ഇനി നേർക്കുനേർ– വിഡിയോ

4 days ago 2

ഓൺലൈൻ ഡെസ്‌ക്

Published: January 17, 2026 05:09 PM IST Updated: January 17, 2026 06:08 PM IST

1 minute Read

അണ്ടർ 19 ഏകദിന ലോകകപ്പിൽ ഇന്ത്യ–ബംഗ്ലദേശ് മത്സരത്തിന്റെ ടോസ് സമയത്ത് (ചിത്രം X/@StarSportsIndia)
അണ്ടർ 19 ഏകദിന ലോകകപ്പിൽ ഇന്ത്യ–ബംഗ്ലദേശ് മത്സരത്തിന്റെ ടോസ് സമയത്ത് (ചിത്രം X/@StarSportsIndia)

ബുലവായോ∙ ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര പോര് ക്രിക്കറ്റ് രാഷ്ട്രീയത്തിലേക്കു പടർന്നതിനു പിന്നാലെ ഇപ്പോഴിതാ കളിക്കളത്തിലേക്കും. സംഘർഷങ്ങൾക്കും എതിർപ്പുകൾക്കുമിടെ ഇന്ത്യ, ബംഗ്ലദേശ് ടീമുകൾ ആദ്യമായി നേർക്കുനേർ ഏറ്റുമുട്ടിയ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ മത്സര വേദിയാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ ‘പിണക്കം’ ആഗോളതലത്തിൽ പരസ്യമാക്കിയത്.

അണ്ടർ 19 ലോകകപ്പിലെ മത്സരത്തിനു മുന്നോടിയായി നടന്ന ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയും ബംഗ്ലദേശ് വൈസ് ക്യാപ്റ്റൻ സവാദ് അബ്രാറും പരസ്പരം ഹസ്തദാനം ഒഴിവാക്കി. പ്ലേയിങ് ഇലവനിലുുള്ള ക്യാപ്റ്റൻ അസീസുൾ ഹക്കീം തമീമിനു പകരം വൈസ് ക്യാപ്റ്റനെയാണ് ടോസിടാൻ ബംഗ്ലദേശ് നിയോഗിച്ചതെന്നതും വിചിത്രമായി. ടോസ് നേടിയ ബംഗ്ലദേശ് ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു.

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലും പിന്നീട് വനിതാ ക്രിക്കറ്റ് ലോകകപ്പിലും അണ്ടർ 19 ഏഷ്യ കപ്പിലുമെല്ലാം പാക്കിസ്ഥാന് ടീമിന് ഹസ്തദാനം നൽകാതിരുന്ന ഇന്ത്യൻ ടീം, ആദ്യമായാണ് മറ്റൊരു ടീമിനും ഹസ്തദാനം ഒഴിവാക്കുന്നത്. പഹൽഗാം ആക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നിവയുടെ പശ്ചാത്തലത്തിലാണ് കളിക്കളത്തിലും പാക്കിസ്ഥാനുമായുള്ള സൗഹൃദം ഇന്ത്യ ഉപേക്ഷിച്ചത്. ആദ്യഘട്ടത്തിൽ ഇതു വിവാദത്തിനു വഴിവയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ബംഗ്ലദേശിനോടും ഇന്ത്യ സമാന സമീപനം സ്വീകരിക്കുന്നത്. ഇന്ത്യ– ബംഗ്ലദേശ് നയതന്ത്ര സംഘർഷങ്ങളെ തുടർന്ന് ബംഗ്ല പേസർ മുസ്തഫിസുർ റഹ്മാനെ ഈ വർഷത്തെ ഐപിഎൽ ക്രിക്കറ്റിൽനിന്ന് ഒഴിവാക്കിയതോടെയാണ് ക്രിക്കറ്റ് രാഷ്ട്രീയത്തിലും സംഘർഷം ആരംഭിച്ചത്.

ബംഗ്ലദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തി‍ൽ, മുസ്തഫിസുറിനെ ടീമിലെടുത്തതിനെതിരെ വ്യാപക പ്രതിഷേധമുണ്ടായതോടെ ബിസിസിഐ ഇടപെട്ടാണ് മുസ്‌‍തഫിസുറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽനിന്ന് ഒഴിവാക്കാൻ നിർദേശം നൽകിയത്. ഇതിനു പിന്നാലെ ബംഗ്ലദേശിൽ ഐപിഎൽ സംപ്രേക്ഷണം വിലക്കുകയും അടുത്ത മാസം നടക്കുന്ന ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് ഇല്ലെന്നും തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തണമെന്നും ആവശ്യപ്പെട്ട് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) രംഗത്തെത്തുകയും ചെയ്തു.

തങ്ങളുടെ താരങ്ങൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കാൻ ബിസിസിഐക്ക് സാധിക്കില്ലെങ്കിൽ ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലേക്കു വരാൻ തയാറല്ലെന്നും ഗ്രൂപ്പ് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമാണ് ബിസിബിയുടെ ആവശ്യം. ഇക്കാര്യം രാജ്യാന്തര ക്രിക്കറ്റ് കൗൺസി (ഐസിസി) നിരസരിച്ചെങ്കിലും ബിസിബി ഇതുവരെ നിലപാട് മാറ്റിയിട്ടില്ല. ബിസിബിയുമായി ചർച്ചയ്ക്ക് ഐസിസി പ്രതിനിധിസംഘം കഴിഞ്ഞ ദിവസം ധാക്കയിലെത്തിയിരുന്നു. ബംഗ്ലദേശ് ആരോപിക്കുന്നതു പോലുള്ള സുരക്ഷാപ്രശ്നം ഇന്ത്യയിൽ ഇല്ലെന്നാണ് ഐസിസിയുടെ നിലപാട്.

English Summary:

India Bangladesh Cricket relations person been strained. The diplomatic tensions betwixt India and Bangladesh person spilled implicit into the cricket arena, highlighted by the Under-19 World Cup incidental and consequent controversies. Concerns implicit subordinate information and governmental issues person led to friction betwixt the cricket boards.

Read Entire Article