Published: September 19, 2025 10:55 AM IST
1 minute Read
അബുദാബി ∙ ഇന്നു ടോസ് കിട്ടിയാൽ സൂര്യകുമാർ യാദവ് എന്തു ചെയ്യും? ഒന്നുമാലോചിക്കാതെ ഇന്ത്യൻ ക്യാപ്റ്റൻ ബാറ്റിങ് മതിയെന്നു തീരുമാനിക്കും! ഏഷ്യാ കപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഇന്ന് രാത്രി 8ന് ഇന്ത്യ ഒമാനെ നേരിടുന്നതു ബാറ്റിങ് പരിശീലനത്തിനാകുമെന്നു പറഞ്ഞാൽ അതിശയോക്തിയില്ല. ആദ്യം ബാറ്റ് ചെയ്യാൻ അവസരം കിട്ടിയാൽ, 20 ഓവറും പന്തുകൾ നേരിട്ട് പരമാവധി സ്കോർ ചെയ്യാനാകും ഇന്ത്യക്കാർ ശ്രമിക്കുക.
സൂപ്പർ 4 റൗണ്ടിൽ ഞായറാഴ്ച പാക്കിസ്ഥാനെ നേരിടാനൊരുങ്ങുന്ന ടീമിന് ബാറ്റിങ് പരിശീലനമാണ് ഇനി ആവശ്യം. ഗ്രൂപ്പിൽ യുഎഇ, പാക്കിസ്ഥാൻ എന്നീ ടീമുകൾക്കെതിരെ താരതമ്യേന ചെറിയ സ്കോർ ചേസ് ചെയ്യുകയായിരുന്നു ഇന്ത്യൻ ടീം. ഓപ്പണർ അഭിഷേക് ശർമയ്ക്കു തകർപ്പനടികൾക്ക് അവസരം കിട്ടിയെങ്കിലും സഹ ഓപ്പണർ ശുഭ്മൻ ഗില്ലിനു തിളങ്ങാനായിട്ടില്ല.
മധ്യനിരയിൽ ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, ശിവം ദുബെ, അക്ഷർ പട്ടേൽ എന്നിവർ ബാറ്റിങ്ങിന് അവസരം കിട്ടാൻ കാത്തിരിക്കുന്നു. അതേസമയം, ഒമാൻ ബാറ്റിങ് ലൈനപ്പ് ഇന്ത്യയുടെ കരുത്തുറ്റ ബോളിങ് നിരയ്ക്ക് ഒരു വെല്ലുവിളിയാകില്ല.
English Summary:








English (US) ·