Authored by: അനുഷ ഗംഗാധരൻ|Samayam Malayalam•3 Jun 2025, 1:54 pm
ഐപിഎൽ 2025 ഫൈനലിൽ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും (ആർസിബി) പഞ്ചാബ് കിങ്‌സും (പിബികെഎസ്) ഏറ്റുമുട്ടു. കന്നി കിരീടത്തിനായി ആണ് ഇരു ടീമുകളും ഇന്ന് മൈതാനത്ത് ഇറങ്ങുന്നത്. നിർണായക മത്സരത്തിലെ പിച്ച് റിപ്പോർട്ട് പരിശോധിക്കാം.
ഹൈലൈറ്റ്:
- ഐപിഎൽ 2025 ഫൈനൽ
- ആർസിബി - പിബികെഎസ് പിച്ച് റിപ്പോർട്ട്
- ടോസ് നേടുക നിർണായകം
പഞ്ചാബ് കിങ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ഫോട്ടോസ്- Samayam Malayalam) അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7 30 നാണ് മത്സരം. ഈ മത്സരത്തിൽ ഇരുവരും ഏറ്റുമുട്ടുന്ന പിച്ച് റിപ്പോർട്ട് ഒന്ന് പരിശോധിക്കാം.
ആർസിബി - പിബികെഎസ് പിച്ച് റിപ്പോർട്ട്
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആണ് ഇന്ന് ഫൈനൽ പോരാട്ടം നടക്കുക. ഐപിഎൽ 2025 രണ്ടാം ക്വാളിഫയർ മത്സരത്തിൽ മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്‌സും ഏറ്റുമുട്ടിയതും ഇതേ പിച്ചിൽ തന്നെയാണ്. മഴയെ തുടർന്ന് വൈകിയാണ് മത്സരം ആരംഭിച്ചത് എങ്കിലും ബാറ്റർമാർക്ക് വെടിക്കെട്ട് പ്രകടനം നടത്താൻ സാധിച്ചു. 200 ൽ അധികം റൺസാണ് ഇരു ടീമുകൾക്കും അടിച്ചെടുക്കാൻ സാധിച്ചത്. പൊതുവെ നരേദ്ര മോദി സ്റ്റേഡിയം ബാറ്റിങ് പറുദീസ എന്ന് തന്നെയാണ് അറിയപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ ഇന്ന് വെടിക്കെട്ട് ബാറ്റിങ് പ്രകടനം താരങ്ങൾ കാഴ്ചവെക്കാനുള്ള സാധ്യത കൂടുതലാണ്. പിച്ചിന്റെ ചരിത്രം പരിശോധിക്കുമ്പോൾ ഇതുവരെ 45 ഐപിഎൽ മത്സരങ്ങളാണ് ഇവിടെ നടന്നത്. ഇതിൽ ആദ്യം ബാറ്റ് ചെയ്‌ത ടീം 21 തവണയാണ് ജയിച്ചത്. രണ്ടാമത് ബാറ്റിങ് തുടങ്ങിയ ടീം 22 തവണ ജയിക്കുകയും ഒരു തവണ മത്സരം ടൈ ആകുകയും ഒരു തവണ റദ്ദാവുകയും ചെയ്‌തു.
രണ്ടാം ക്വാളിഫയർ മത്സരത്തിന്റെ ഫലം പരിശോധിച്ചാൽ, രണ്ടാമത് ബാറ്റ് ചെയ്‌ത പഞ്ചാബ് കിങ്‌സാണ് ജയിക്കുന്നതും ഫൈനൽ ഉറപ്പിക്കുന്നതും. ഇന്ന് നടക്കുന്ന മത്സരത്തിൽ ടോസ് നേടുക എന്നതും നിർണായകമാണ്. ടോസ് നേടുന്ന ടീം ആദ്യം ബൗളിങ് തെരഞ്ഞെടുക്കാനുള്ള സാധ്യതയും കൂടുതലാണ്.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·