Published: October 04, 2025 07:39 PM IST
1 minute Read
കൊളംബോ∙ വനിതാ ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയ– ശ്രീലങ്ക മത്സരം മഴ മൂലം ഉപേക്ഷിച്ചു. കനത്ത മഴ മൂലം ടോസ് പോലും ഇടാൻ സാധിച്ചില്ല. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവച്ചു. ആദ്യ മത്സരത്തിൽ ഇന്ത്യയോട് ശ്രീലങ്ക തോറ്റിരുന്നു. ന്യൂസീലൻഡിനെ വീഴ്ത്തിയായിരുന്നു ഓസ്ട്രേലിയയുടെ വരവ്.
കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. ഞായറഴാഴ്ച ഇന്ത്യ– പാക്കിസ്ഥാൻ മത്സരവും ഇതേ സ്റ്റേഡിയത്തിലാണ് നടക്കേണ്ടത്. ശ്രീലങ്കയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത മഴയാണ് പെയ്യുന്നത്. ഇതോടെ ഏഷ്യ കപ്പിനു ശേഷം നടക്കുന്ന ആദ്യ ഇന്ത്യ– പാക്കിസ്ഥാൻ ക്രിക്കറ്റ് പോരാട്ടം മഴയിൽ ഒലിച്ചു പോകുമോ എന്ന ആശങ്കയിലാണ് ആരാധകർ.
∙ ഹസ്തദാനമില്ലവനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാൻ ടീമുമായി ഹസ്തദാനം നടത്തില്ലെന്ന് ബിസിസിഐ അറിയിച്ചിരുന്നു. മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയുമായി ടോസിന്റെ സമയത്തോ പിന്നീടോ ഹസ്തദാനം നടത്തില്ല. മാച്ച് റഫറിക്കൊപ്പമുള്ള ഫോട്ടോഷൂട്ടും ഉണ്ടാകില്ല – ബിസിസിഐ അറിയിച്ചു. ഏഷ്യാ കപ്പിൽ ഇന്ത്യൻ പുരുഷ ടീം ഹസ്തദാനം ഒഴിവാക്കിയതിന്റെ തുടർച്ചയായാണ് ഈ തീരുമാനം.
English Summary:








English (US) ·