ടോസ് സമയത്ത് ജിതേഷ് ശർമക്ക് പറ്റിയത് വൻ അബദ്ധം, ആർസിബി കഷ്ടിച്ച് രക്ഷപ്പെട്ടത് ഇങ്ങനെ

7 months ago 7

Curated by: ഗോകുൽ എസ്|Samayam Malayalam28 May 2025, 2:15 am

IPL 2025: 2025 സീസൺ ഐപിഎല്ലിലെ അവസാന ലീഗ് മത്സരത്തിൽ ആർസിബിക്ക് കിടിലൻ ജയം. മത്സരത്തിന്റെ ടോസ് സമയത്ത് ആർസിബി നായകൻ രജത് പാട്ടിദാറിന് പറ്റിയ അബദ്ധം വൈറൽ.

ഹൈലൈറ്റ്:

  • അവസാന ലീഗ് കളിയിൽ ആർസിബിക്ക് മിന്നും ജയം
  • ടോസ് സമയത്ത് ആർസിബി നായകന് അബദ്ധം പറ്റി
  • സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറൽ
ജിതേഷ് ശർമയും ഋഷഭ് പന്തുംജിതേഷ് ശർമയും ഋഷഭ് പന്തും (ഫോട്ടോസ്- Samayam Malayalam)
2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു‌. അവസാന ലീഗ് മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ ആറ് വിക്കറ്റിന് കീഴടക്കിയതോടെയാണ് ആർസിബി രണ്ടാം സ്ഥാനക്കാരായി ലീഗിൽ ഫിനിഷ് ചെയ്തത്. അവസാന കളിയിൽ ലക്നൗ സൂപ്പർ ജയന്റ്സ് പടുത്തുയർത്തിയ 228 റൺസ് വിജയലക്ഷ്യം 18.4 ഓവറുകളിൽ ആർസിബി മറികടക്കുകയായിരുന്നു. 33 പന്തിൽ 85 റൺസ് നേടി പുറത്താകാതെ നിന്ന ജിതേഷ് ശർമയുടെ വെടിക്കെട്ടാണ് ആർസിബി ജയം അനായാസമാക്കിയത്.

ടോസ് സമയത്ത് ജിതേഷ് ശർമക്ക് പറ്റിയത് വൻ അബദ്ധം, ആർസിബി കഷ്ടിച്ച് രക്ഷപ്പെട്ടത് ഇങ്ങനെ


അതേ സമയം മത്സരത്തിന്റെ ടോസ് സമയത്ത് ഒരു വൻ അബദ്ധമാണ് ആർസിബിയെ നയിച്ച ജിതേഷ് ശർമക്ക്‌‌ സംഭവിച്ചത്. രജത് പാട്ടിദാറിന് ഫിറ്റ്നസ് പ്രശ്നങ്ങൾ ഉള്ളതിനാൽ ജിതേഷ് ശർമയായിരുന്നു ഈ കളിയിൽ ആർസിബിയെ നയിച്ചത്‌. മത്സരത്തിൽ ടോസ് നേടിയ ജിതേഷ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ടോസ് സമയത്ത്, രജത് പാട്ടിദാർ ഇമ്പാക്ട് താരമായി വരുമെന്ന് ജിതേഷ് ശർമ‌ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ആർസിബിയുടെ ടീം ഷീറ്റിൽ രജത് പാട്ടിദാറിനെ പ്ലേയിങ് ഇലവനിൽ കാണിച്ചു. പ്രധാന സ്പിന്നറായ സുയാഷ് ശർമയാകട്ടെ പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്നില്ല താനും.

Also Read: പന്ത് ആ അപ്പീൽ പി‌ൻവലിച്ചില്ലെങ്കിലും ജിതേഷ് നോട്ടൗട്ട് തന്നെ, നിയമം പറയുന്നത് ഇങ്ങനെ; ഐപിഎല്ലിൽ നാടകീയ നിമിഷം

ആർസിബി ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ച സാഹചര്യത്തിൽ സുയാഷ് ശർമയായിരുന്നു പ്ലേയിങ് ഇലവനിൽ വരേണ്ടിയിരുന്നത്. ആർസിബിയുടെ ടീം ലിസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തു. എന്നാൽ മിനിറ്റുകൾക്ക്‌ ശേഷം, ആർസിബി പ്ലേയിങ് ഇലവനിൽ മാറ്റം വരുത്തിയെന്ന വാർത്ത പുറത്തുവന്നു. സുയാഷ് പ്ലേയിങ് ഇലവനിലുമെത്തി. ക്യാപ്റ്റൻ ജിതേഷ് ശർമക്ക് പറ്റിയ പിഴവാണ് അങ്ങനെയൊരു അബദ്ധത്തിന് വഴിവെച്ചതെന്ന് പിന്നാലെ റിപ്പോർട്ടും വന്നു.

Also Read: ഐപിഎല്‍ 2025 പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ആര്‍സിബി.

അതേ സമയം ടോസിങ്ങിനും, പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചതിനും ശേഷം ടീമിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ എതിർ ടീം ക്യാപ്റ്റന്റെ അനുമതി ആവശ്യമാണ്. ഇവിടെ ആർസിബി, ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ ഋഷഭ് പന്തിനോട് മാറ്റം വരുത്തുന്ന കാര്യത്തിൽ അഭ്യർഥന നടത്തിയെന്നും പന്ത് ഇതിന് സമ്മതം മൂളിയെന്നുമാണ് റിപ്പോർട്ട്.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article