01 May 2025, 10:59 AM IST

ടോർപിഡോ സിനിമയുടെ പോസ്റ്ററും താരങ്ങളും| ഫോട്ടോ: മാതൃഭൂമി, Instagram
കൊച്ചി: തുടരും എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം തിയേറ്ററുകളിൽ 100 കോടി കളക്ഷനും പിന്നിട്ട് വിജയക്കുതിപ്പ് തുടരവേ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ തരുൺ മൂർത്തി. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിന് ടോർപിഡോ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.
ഫഹദ് ഫാസിൽ, തമിഴ് നടൻ അർജുൻ ദാസ്, നസ്ലിൻ, ഗണപതി എന്നിവരാണ് മുഖ്യവേഷങ്ങളിൽ. നടൻ ബിനു പപ്പുവാണ് തിരക്കഥ. സുഷിൻ ശ്യാം ഒരിടവേളയ്ക്കുശേഷം സംഗീത സംവിധായകനായി തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ടോർപിഡോയ്ക്കുണ്ട്.
ജിംഷി ഖാലിദ് ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിക്കുന്ന ഈ വമ്പൻ പടത്തിന്റെ സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്യുന്നത് വിഷ്ണു ഗോവിന്ദാണ്. ഗോകുൽ ദാസ് കലാസംവിധാനവും മഷർ ഹംസ വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്ന ടോർപിഡോയുടെ സ്റ്റണ്ട് കൊറിയോഗ്രാഫർ സുപ്രീം സുന്ദറാണ്. സെൻട്രൽ പിക്ചേഴ്സ് ടോർപ്പിഡോ വിതരണം ചെയ്യും, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ് .
"ഓടും കുതിര ചാടും കുതിര" ആണ് ആഷിക് ഉസ്മാൻ പ്രൊഡക്ഷന്റേതായി ഉടൻ തിയേറ്ററിൽ എത്തുന്ന ചിത്രം. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമാവുന്ന ഈ ചിത്രത്തിൽ നായിക കല്യാണി പ്രിയദർശനും സംവിധാനം ചെയ്യുന്നത് അൽത്താഫ് സലീമുമാണ്.
Content Highlights: Fahadh Faasil, Arjun Das prima successful Tarun Murthy`s `Torpedo`. Aashiq Usman Productions
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·