Published: October 21, 2025 01:12 PM IST Updated: October 21, 2025 01:29 PM IST
1 minute Read
അക്ര (ഘാന)∙ ട്രയൽസിനെന്നു പറഞ്ഞ് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയ സെനഗൽ യുവ ഫുട്ബോൾ താരത്തെ ക്രിമിനൽ സംഘം അതിദാരുണമായി കൊലപ്പെടുത്തി. സെനഗലിന്റെ യുവതാരം ചെയ്ക് ടൂറെ (18) യുടെ മൃതദേഹമാണു കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവര്‍ താരത്തെ മോചിപ്പിക്കുന്നതിനായി പണം ആവശ്യപ്പെട്ടെങ്കിലും ഇതു നൽകാൻ സാധിക്കാതിരുന്നതോടെ താരത്തെ കൊലപ്പെടുത്തിയെന്നാണു വിവരം. പ്രഫഷനൽ ക്ലബ്ബിൽ കളിക്കാമെന്ന മോഹവുമായി ഘാനയിലെത്തിയപ്പോഴാണ് താരത്തെ തട്ടിക്കൊണ്ടുപോയത്.
എസ്പിരിറ്റ് ഫൂട് യെംബ്യൂൾ ക്ലബ്ബിനൊപ്പമാണ് ചെയ്ക് പരിശീലിച്ചിരുന്നത്. ഫുട്ബോൾ ട്രയൽസിൽ പങ്കെടുക്കാമെന്നും പ്രഫഷനൽ ക്ലബ്ബിൽ കളിപ്പിക്കാമെന്നും വിശ്വസിപ്പിച്ച് ക്രിമിനൽ സംഘം ചെയ്കിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്നാണ് താരത്തിന്റെ കുടുംബത്തെ വിളിച്ച് വലിയ തുക പണമായി ആവശ്യപ്പെട്ടത്. സംഭവത്തിൽ ഘാന– സെനഗൽ ഉദ്യോഗസ്ഥർ സംയുക്തമായാണ് കേസന്വേഷിക്കുന്നത്.
ആഫ്രിക്കന്‍ ഇന്റഗ്രേഷന്‍ ആന്‍ഡ് ഫോറിന്‍ അഫയേഴ്സ് മന്ത്രാലയം ടൂറെയുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. യുവതാരത്തെ കൊലപ്പെടുത്തിയ ശേഷം ഒറ്റപ്പെട്ട സ്ഥലത്ത് മൃതദേഹം ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. സ്പോർട്സ് ട്രയൽസിനു പോകുമ്പോൾ യുവതാരങ്ങൾ ജാഗ്രത പാലിക്കണമെന്നും, അധികൃതരെ വിവരം അറിയിക്കണമെന്നും സെനഗൽ കായിക മന്ത്രാലയം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
English Summary:








English (US) ·