Published: August 23, 2025 09:03 AM IST
1 minute Read
-
20 കിലോമീറ്റർ റേസ് വോക്കിൽ ബിലിൻ ജോർജിനും സ്വർണം
-
സീനിയർ അത്ലറ്റിക്സിന്റെ മൂന്നാം ദിനം കേരളത്തിന് 7 മെഡലുകൾ
ചെന്നൈ∙ ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്ലറ്റിക്സിന്റെ മൂന്നാം ദിനത്തിൽ മഴ പെയ്ത് തണുത്തുറച്ച ചെന്നൈ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് കേരള താരങ്ങൾ സ്വന്തമാക്കിയത് 2 സ്വർണവും ഒരു വെള്ളിയും 4 വെങ്കലവും. പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ കേരളത്തിന്റെ യു.കാർത്തിക്കും (16.44 മീറ്റർ) 20 കിലോമീറ്റർ റേസ് വോക്കിൽ ബിലിൻ ജോർജ് ആന്റോയും (1:29:35:12 മണിക്കൂർ) സ്വർണം നേടി. പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ അബ്ദുല്ല അബൂബക്കർ (16.37 മീറ്റർ) വെള്ളി നേടി. പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ മുഹമ്മദ് ലെസാൻ (14.08 സെക്കൻഡ്), വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ സി.അഞ്ജലി (13.68 സെക്കൻഡ്) എന്നിവരും 4–100 മീറ്റർ റിലേയിൽ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകളും വെങ്കലം നേടി.
ഇന്നലെ വൈകിട്ട് മത്സരങ്ങൾ മഴമൂലം പലതവണ തടസ്സപ്പെട്ടു. മലയാളി താരങ്ങൾ മത്സരിച്ച ട്രിപ്പിൾ ജംപ് മഴ മൂലം 2 തവണ നിർത്തി വച്ചു. ഇതു പ്രകടനത്തെ ബാധിച്ചതായും താരങ്ങൾ പറഞ്ഞു. തമിഴ്നാടിന്റെ പ്രവീൺ ചിത്രവേലിന്റെ കടുത്ത വെല്ലുവിളി അവസാന റൗണ്ടുകളിൽ മറികടന്നാണ് കേരളത്തിന് ഡബിൾ മെഡൽ ലഭിച്ചത്. ആദ്യ ശ്രമത്തിൽ തന്നെ 16.35 മീറ്റർ ചാടിയ പ്രവീൺ 5–ാം ശ്രമം വരെ ഒന്നാമതായിരുന്നു. 5–ാം ശ്രമത്തിൽ 16.37 മീറ്റർ ചാടി അബ്ദുല്ല അബൂബക്കർ ഒന്നാമതെത്തി. തൊട്ടുപിന്നാലെ 16.39 മീറ്റർ ചാടി കാർത്തിക് ഒന്നാം സ്ഥാനം പിടിച്ചെടുത്തു. അവസാന ശ്രമത്തിൽ 16.44 മീറ്ററാക്കി ഉയർത്തി കാർത്തിക് സ്വർണം നേടുകയായിരുന്നു.
ബിലിന് ബിഗ് ഡേ !
പുരുഷന്മാരുടെ 20 കിലോമീറ്റർ റേസ് വോക്കിൽ ബിലിൻ ജോർജ് ആന്റോയാണ് കേരളത്തിനായി 3–ാം ദിനം ആദ്യ മെഡൽ നേടിയത്. റെയിൽവേയുടെ താരമായ ബിലിൻ നിലവിൽ കോതമംഗലം എംഎ അക്കാദമിയിലാണ് പരിശീലിക്കുന്നത്.
English Summary:









English (US) ·