Published: October 31, 2026 03:11 PM IST
1 minute Read
ആവേശത്തിന്റെ ഗ്രാഫ് നോക്കിയാൽ സ്പ്രിന്റ് ഇനങ്ങളുമായി കട്ടയ്ക്കുപിടിക്കുന്ന പെർഫോമൻസ്. കോഴിക്കോട് എൻഐടി സിന്തറ്റിക് ട്രാക്ക് രണ്ടു വട്ടം കറങ്ങിയെത്തുമ്പോൾ ലീഡ് നില മാറി മറിയുന്ന കാഴ്ച! ട്രാക്കിൽ ആവേശം കത്തിപ്പടർന്നതോടെ 800 മീറ്റർ ഓട്ടമത്സരം ഗ്ലാമർ ഇനമായി.
ജൂനിയർ, സീനിയർ ആൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരം ജേതാക്കളായി. ജൂനിയർ പെൺകുട്ടികളിൽ കോഴിക്കോടും സീനിയർ പെൺകുട്ടികളിൽ പാലക്കാടും വിജയിച്ചു. സീനിയർ ആൺകുട്ടികളിൽ തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിലെ എ.ശിവപ്രസാദ് (1:53.92 മിനിറ്റ്) സ്വർണം നേടി. സംസ്ഥാന സ്കൂൾ കായികമേളയിൽ ശിവപ്രസാദിന്റെ ആദ്യ സ്വർണമാണിത്.
സ്വർണപ്പക്ഷി നിവേദ്യ !
സീനിയർ പെൺകുട്ടികളിൽ സ്വർണം നേടി വടവന്നൂർ വി.എം.എച്ച്എസ്എസിലെ കെ.നിവേദ്യ (2:16.34 മിനിറ്റ്) കായികമേളയിൽ ട്രിപ്പിൾ സ്വർണം തികച്ചു. 400 മീറ്റർ, 1500 മീറ്റർ എന്നിവയിലും നിവേദ്യ സ്വർണം നേടിയിരുന്നു. സംസ്ഥാന സ്കൂൾ കായികമേളയിൽ 4–ാം തവണയാണ് നിവേദ്യ 800 മീറ്ററിൽ സ്വർണം നേടുന്നത്. 4 കായികമേളകളിൽ 10 സ്വർണവും ഒരു വെങ്കലവും നേടി. കഴിഞ്ഞ തവണ 3 സ്വർണം നേടി ജൂനിയർ വിഭാഗത്തിലെ മികച്ച അത്‌ലീറ്റിനുള്ള പുരസ്കാരം നേടിയിരുന്നു.
ജൂനിയർ പെൺകുട്ടികളിൽ കോഴിക്കോട് കുളത്തുവയൽ സെന്റ് ജോർജസ് എച്ച്എസ്എസിലെ അൽക്ക ഷിനോജ് 2:16.69 മിനിറ്റിൽ ഫിനിഷിങ് ലൈൻ കടന്ന് ഡബിൾ സ്വർണം സ്വന്തമാക്കി. നേരത്തേ, 1500 മീറ്ററിൽ സ്വർണം നേടിയിരുന്നു. ജൂനിയർ ആൺകുട്ടികളിൽ ആവേശം നിറഞ്ഞ മത്സരത്തിൽ തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂളിലെ പി.കെ.അദിത് (1:57.44 മിനിറ്റ്) സ്വർണം നേടി. അദിത് 1500 മീറ്ററിലും സ്വർണം നേടിയിരുന്നു.
English Summary:






English (US) ·