Published: September 04, 2025 02:28 AM IST
1 minute Read
തിരുവനന്തപുരം ∙ ഒന്നും നഷ്ടപ്പെടാനില്ലാത്തവരുടെ ആത്മവിശ്വാസത്തോടെ ഇറങ്ങിയ ട്രിവാൻഡ്രം അവസാന മത്സരത്തിൽ ആലപ്പി റിപ്പിൾസിനെ 110 റൺസിന്റെ റെക്കോർഡ് മാർജിനിൽ കീഴടക്കി കെസിഎൽ രണ്ടാം സീസണിൽ നിന്നു വിടവാങ്ങി. അവസാന 2 കളികളും ജയിച്ച് 6 പോയിന്റുമായാണ് കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനക്കാരുടെ സെമി കാണാതെയുള്ള മടക്കം.
സ്കോർ: ട്രിവാൻഡ്രം – 20 ഓവറിൽ 5ന് 208; ആലപ്പി 17 ഓവറിൽ 98ന് ഓൾഔട്ട്
18 റൺസ് മാത്രം വഴങ്ങി ആലപ്പിയുടെ 4 വിക്കറ്റ് വീഴ്ത്തിയ പേസർ വി.അഭിജിത്ത് പ്രവീൺ ആണ് പ്ലെയർ ഓഫ് ദ് മാച്ച്. തൃശൂരിനെതിരായ മത്സരത്തിൽ സെഞ്ചറിയടിച്ച നായകൻ കൃഷ്ണപ്രസാദ് ഇന്നലെയും മറ്റൊരു സെഞ്ചറിക്കരികിലെത്തിയെങ്കിലും 90 റൺസിൽ പുറത്തായി. വിഷ്ണു രാജും (60) അർധ സെഞ്ചറി നേടിയതോടെ ട്രിവാൻഡ്രം 20 ഓവറിൽ 5ന് 208 റൺസെടുത്തു. ആലപ്പിയുടെ മറുപടി 17 ഓവറിൽ വെറും 98 റൺസിൽ അവസാനിച്ചു.
English Summary:








English (US) ·