ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് റയല്‍ മാഡ്രിഡില്‍

7 months ago 7

30 May 2025, 09:39 PM IST

trent-alexander-arnold-real-madrid

Photo: x.com/FabrizioRomano/

ലിവര്‍പൂളിന്റെ ഇംഗ്ലീഷ് റൈറ്റ് ബാക്ക് ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡിനെ സ്വന്തമാക്കി സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ്. ലിവര്‍പൂളുമായുള്ള കരാര്‍ അവസാനിക്കുന്നതിന് മുമ്പാണ് റയല്‍ റിലീസ് ക്ലോസ് തുക കൊടുത്ത് റയല്‍, താരത്തെ സാന്തിയാഗോ ബെര്‍ണബ്യുവിലെത്തിച്ചിരിക്കുന്നത്.

ഇതോടെ, ജൂണില്‍ അമേരിക്കയില്‍ നടക്കുന്ന ക്ലബ്ബ് ലോകകപ്പില്‍ റയല്‍ നിരയില്‍ അര്‍നോള്‍ഡ് ഉണ്ടാകും. 115 കോടിയോളം നല്‍കിയാണ് റയല്‍ താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. ആറു വര്‍ഷത്തേക്കാണ് കരാര്‍. ജൂണ്‍ ഒന്നിന് താരം ഔദ്യോഗികമായി റയല്‍ താരമാകും.

2016-ല്‍ ലിവര്‍പൂളിലെത്തിയ അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് ക്ലബ്ബിനൊപ്പം ഒമ്പത് കിരീടങ്ങള്‍ നേടിയശേഷമാണ് ആന്‍ഫീല്‍ഡ് വിടുന്നത്. ഒരു ചാമ്പ്യന്‍സ് ലീഗും രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഉള്‍പ്പെടെയാണിത്. ലിവര്‍പൂളിനായി 354 മത്സരങ്ങളില്‍ അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് ബൂട്ടണിഞ്ഞിട്ടുണ്ട്.

Content Highlights: Liverpool`s Trent Alexander-Arnold transfers to Real Madrid for a reported £115m. Six-year contract

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article