
നടനും സംവിധായകനുമായ അഖിൽ മാരാർ, മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: ഫെയ്സ്ബുക്ക്
താൻ നായകനാവുന്ന മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിൽ നടനും സംവിധായകനുമായ അഖിൽ മാരാർ. തനിക്കെതിരെയുള്ള ട്രോളുകളാണ് ട്രെയിലറിന് ഇത്രയേറെ സ്വീകാര്യത കിട്ടാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ട്രെയിലർ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചെന്നും സോഷ്യൽ മീഡിയാ പോസ്റ്റിൽ അഖിൽ മാരാർ പറഞ്ഞു.
താരനിരകൾ ഒന്നുമില്ലാത്ത ഒരു കൊച്ചു ചിത്രം യൂ ട്യൂബിൽ ട്രെൻഡിങ്ങിൽ ആറാംസ്ഥാനത്ത് വന്നതിനുകാരണം നിങ്ങളുടെ സ്നേഹമാണെന്ന് അഖിൽ എഴുതി.
"രണ്ടുദിവസം മുൻപ് വരെ നിയമസഭ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുമോ എന്ന ഭയം ആയിരുന്നു അന്തങ്ങൾക്ക്...ട്രെയിലർ കണ്ടതോടെ ഞാൻ സിനിമയിൽ എങ്ങാനും സ്റ്റാർ ആകുമോ എന്ന ഭയത്തിൽ ആണ് അന്തങ്ങൾ.. ഇങ്ങനെ പേടിക്കല്ലേടാ.
നിങ്ങളുടെ ട്രോളുകൾ കൊണ്ട് ട്രെയിലർ ഹിറ്റ് ആയി. ഇനി സിനിമ കൂടി അന്തങ്ങൾ ഏറ്റെടുക്കും എന്ന് വിശ്വസിക്കുന്നു. രാവിലെ, ഉച്ചക്ക്, രാത്രി മൂന്ന് നേരം എനിക്കെതിരെ ട്രോൾ ഉണ്ടാക്കി ആക്ഷേപിക്കണം. സത്യത്തിൽ നിങ്ങളാണ് എന്റെ യഥാർത്ഥ ഫാൻസ്. എന്റെ ശക്തി, എന്റെ ഊർജം.
അടുത്ത മാസം കേരള ക്രിക്കറ്റ് ലീഗ് തുടങ്ങും സഞ്ജു സാംസൺ കളിക്കുന്ന കൊച്ചി ബ്ലൂ ടൈഗേർസിന്റെ ഭാഗമാണ് ഞാൻ. പേടിക്കണ്ട ക്രിക്കറ്റ് കളി ഞാൻ ഉപേക്ഷിച്ചു. അഞ്ച് പൈസ മാർക്കറ്റ് ചെയ്യാതെ ഒരു ട്രെയിലർ ട്രെൻഡിംഗ് ആക്കി തീർത്തതിൽ നന്ദിയുണ്ട് മേഴ്‌സി, ഒരായിരം നന്ദി." അഖിലിന്റെ വാക്കുകൾ.
സ്റ്റാർ ഗേറ്റിന്റെ ബാനറിൽ പ്രസിജ് കൃഷ്ണ നിർമ്മിച്ച്, ബാബു ജോൺ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് മിഡ്‌നൈറ്റ് ഇൻ മുള്ളൻകൊല്ലി. അഭിഷേക് ശ്രീകുമാർ, സെറീന ആൻ, നവാസ് വള്ളിക്കുന്ന്, കൃഷ്ണപ്രിയ, അതുൽ സുരേഷ്, ലക്ഷ്മി ഹരികൃഷ്ണൻ, ജാഫർ ഇടുക്കി, കോട്ടയം നസീർ, ജോയ് മാത്യു, ആലപ്പി ദിനേഷ്, കോട്ടയം രമേഷ്, പ്രസീജ് കൃഷ്ണ, ആർസിൻ ആസാദ്, ആസാദ് കണ്ണാടിക്കൽ, ശിവദാസ് മട്ടന്നൂർ, ശ്രീഷ്മ ഷൈൻ ദാസ്, ശശി ഐറ്റി, റോബർട്ട്, നസീർ ഷൊർണൂർ, അനുപമ പിവി, അശോകൻ മണത്തണ തുടങ്ങിയവരും താരനിരയിലുണ്ട്.
Content Highlights: Akhil Marar`s Midnight successful Mullankolli trailer trends connected YouTube
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·