ട്രോളന്മാര്‍ക്ക് സെല്‍ഫ് ട്രോള്‍ മറുപടി; 'നമ്മള്‍ അനാഥരാണ്, ഗുണ്ടകളല്ല' പാടി മാധവ് സുരേഷ്

4 months ago 6

30 August 2025, 11:49 AM IST

madhav suresh

പ്രചരിക്കുന്ന വീഡിയോയിൽനിന്ന്‌ | Photo: Screen grab/ Instagram: shabzyed

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ് അഭിനയിച്ച് ആദ്യമായി തീയേറ്ററിലെത്തിയ ചിത്രമായിരുന്നു 'കുമ്മാട്ടിക്കളി'. ചിത്രം വലിയ വിജയമായിരുന്നില്ല. എന്നാല്‍, ചിത്രത്തില്‍ മാധവിന്റെ പ്രകടനം അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ മാധവിന്റെ ഒരുസംഭാഷണഭാഗം ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു.

'എന്തിനാടാ കൊന്നിട്ട്... നമ്മള്‍ അനാഥരാണ്, ഗുണ്ടകളല്ല', എന്ന ഡയലോഗാണ് വലിയ രീതിയില്‍ പരിഹസിക്കപ്പെട്ടത്. ഡയലോഗ് പാട്ടായും സാമൂഹികമാധ്യമങ്ങളില്‍ ട്രെന്‍ഡായിരുന്നു. ഇപ്പോഴിതാ ആ പാട്ട് പാടി സെല്‍ഫ് ട്രോളുമായി എത്തിയിരിക്കുകയാണ് മാധവ്.

പാട്ട് പാടി അതിനൊപ്പം നൃത്തംവെക്കുന്ന മാധവ് സുരേഷിന്റെ റീലാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മാധവും സുഹൃത്തുക്കളുമാണ് പാട്ടുപാടി നൃത്തംവെക്കുന്നത്. 'എന്നെ ട്രോളാന്‍ ഞാന്‍ തന്നെ മതി', എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്. മാധവിന്റെ ഡയലോഗ് പാട്ട് രൂപത്തിലാക്കിയ കാര്‍ത്തിക് ശങ്കര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ വീഡിയോയില്‍ കമന്റുമായെത്തി.

Content Highlights: Madhav Suresh, lad of Suresh Gopi, self-trolls viral dialog from `Kummattikali`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article