ട്രൈസെപ്‌സ് കണ്ടോ, 18 വയസ്സുകാരിയുടെ അമ്മയാണ് ഇതെന്ന് പറയുമോ? ശരിക്കും ജ്യോതികയ്ക്ക് എത്രയാ വയസ്സ്!

1 month ago 5
ജ്യോതികയുടെ ട്രൈസെപ്‌സ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. സിസ്റ്റം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി പങ്കെടുത്ത പരിപാടിയില്‍ നിന്ന് എടുത്ത ഏതാനും ചിത്രങ്ങള്‍ നടി തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇതെന്തൊരു ലുക്ക്, ഇതൊരു പതിനെട്ട് വയസ്സുകാരിയുടെ അമ്മയാണോ, ശരിക്കും ജ്യോതികയ്ക്ക് എത്രയാണ് എന്നൊക്കെയുള്ള കൗതുകമാണ് ഫോട്ടോ കണ്ട ആരാധകര്‍ക്ക്.

47 കാരിയായ ജ്യോതിക യെ സംബന്ധിച്ച് പ്രായം വെറും ഒരു നമ്പര്‍ മാത്രമാണ്. കൃത്യനിഷ്ഠയും നിരന്തരമായ വ്യായാമവും ജീവിതത്തിന്റെ ഭാഗമാക്കി കഴിഞ്ഞാല്‍ ആര്‍ക്കും ഇത് സാധിക്കും എന്ന് ജ്യോതിക തന്റെ ജീവിതം കൊണ്ട് കാണിച്ചുതരികയാണ്. അത്ര എളുപ്പമല്ല ജ്യോതികയെ പോലെ ഈ ശരീര സൗന്ദര്യം നിലനിര്‍ത്തുക എന്നത്.

Also Read: നിങ്ങളുടെ കാമത്തെ തൃപ്തിപ്പെടുത്തുന്നതൊന്നും എന്നില്‍ നിന്ന് പ്രതീക്ഷിക്കരുത്; തടി കുറച്ചതും കഷ്ടപ്പാടുമൊക്കെ പറയാം എന്ന് സൗഭാഗ്യ

പൊതുവെ തടിച്ച പ്രകൃതമാണ് ജ്യോതികയ്ക്ക്. സിനിമയില്‍ നായികയായി സജീവമായിരുന്ന കാലത്ത് ആ ലുക്ക് മെയിന്റയിന്‍ ചെയ്തു നിര്‍ത്താന്‍ ജ്യോതിക എന്നും ശ്രദ്ധിക്കുമായിരുന്നു. വിവാഹ ജീവിതത്തിലേക്ക് കടന്നപ്പോള്‍ കുടുംബത്തിനായി കൂടുതല്‍ പ്രാധാന്യം. മക്കള്‍ വന്നതോടെ, ജ്യോതിക തന്റെ ശരീര സൗന്ദര്യത്തെക്കാള്‍ അവരെ മികച്ച രീതിയില്‍ വളര്‍ത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ആ സമയക്ക് കരിയരില്‍ നിന്ന് ചെറിയ ബ്രേക്ക് എടുക്കുകയും ചെയ്തു.

മഞ്ജു വാര്യര്‍ തിരിച്ചെത്തിയ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയ മുപ്പത്തിയാറ് വയതിനിലെ എന്ന സിനിമയിലൂടെയാണ് ജ്യോതികയും ഒരു ബ്രേക്കിന് ശേഷം തിരിച്ചുവന്നത്. ആ സിനിമയില്‍ ഒരു ടീനേജുകാരിയൂടെ അമ്മയായി ജ്യോതിക അഭിനയിച്ചു. പക്ഷേ പിന്നീട് കണ്ടത് ജ്യോതിക തന്റെ ശരീര സൗന്ദര്യം വീണ്ടെടുക്കാനുള്ള നിരന്തര ശ്രമങ്ങളാണ്.


എളുപ്പ വഴികളിലൂടെ നേടിയെടുത്തതല്ല ജ്യോതിക ഈ ലുക്ക്. അത്രയേറെ കഷ്ടപ്പെട്ടുകൊണ്ടുള്ള വ്യായാമങ്ങള്‍ ചെയ്യുന്ന വീഡിയോ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അത്രയും കടുത്ത എക്‌സസൈസുകള്‍ ചെയ്യുന്നത് കാരണം തന്നെയാണ് ജ്യോതികയുടെ ട്രൈസെപ്‌സ് ഇത്ര ആകര്‍ഷണമായി കാണുന്നത്. ഡിസിപ്ലിനുള്ള ജീവിത ശൈലി, സന്തോഷമുള്ള കുടുംബ ജീവിതം, സെല്‍ഫ് ലവ് ഈ മൂന്ന് കാര്യങ്ങളാണ് ജ്യോതികയുടെ ഈ സൗന്ദര്യത്തിന് കാരണം എന്നാണ് ആരാധകരുടെ അനുമാനം.
Read Entire Article