Published: November 03, 2025 08:57 AM IST
1 minute Read
നവി മുംബൈ∙ ഏകദിന ലോകകപ്പ് കിരീടനേട്ടത്തിനു പിന്നാലെ ട്രോഫി സ്വീകരിക്കാൻ വേദിയിലെത്തിയപ്പോൾ, രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ ജയ് ഷായുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാൻ ശ്രമിച്ച് ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമന്‍പ്രീത് കൗർ. ഇന്ത്യയുടെ വിജയത്തിൽ അഭിനന്ദിച്ച് ജയ് ഷാ ഹസ്തദാനം ചെയ്തപ്പോഴായിരുന്നു കാലിൽ തൊടാനായി ഹർമന്‍പ്രീത് ശ്രമിച്ചത്. എന്നാൽ ജയ്ഷാ ഇത് സ്നേഹപൂർവം നിരസിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഇന്ത്യന്‍ വനിതാ താരങ്ങൾക്കും പുരുഷ താരങ്ങള്‍ക്കും ഒരേ പ്രതിഫലം നൽകാൻ ബിസിസിഐ തീരുമാനമെടുത്തത് ജയ് ഷാ സെക്രട്ടറിയായിരിക്കെയാണ്. ലീഗ് ഘട്ടത്തിൽ ഇംഗ്ലണ്ടിനോട് ചെറിയ വ്യത്യാസത്തില്‍ തോറ്റത് താരങ്ങളുടെ മനോഭാവത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നതായി ഹർമൻപ്രീത് കൗർ മത്സരശേഷം പ്രതികരിച്ചു. ‘‘ആ തോൽവിക്കു ശേഷം ഞങ്ങളെ സംബന്ധിച്ച് ഒരുപാടു കാര്യങ്ങൾ മാറി. ഒരേ കാര്യങ്ങൾ തന്നെ ആവർത്തിക്കാൻ നമുക്കു സാധിക്കില്ല. ആ രാത്രി താരങ്ങളിെലല്ലാം വലിയ സ്വാധീനമാണുണ്ടാക്കിയത്.’’– ഹർമൻപ്രീത് വ്യക്തമാക്കി.
‘‘ഞങ്ങള്‍ ലോകകപ്പിനായി കൂടുതൽ തയാറെടുക്കാൻ തുടങ്ങി. ഈ രാത്രി മുഴുവൻ ആഘോഷിക്കാനാണു ഞങ്ങളുടെ തീരുമാനം. ബിസിസിഐ എന്താണു ഞങ്ങൾക്കുവേണ്ടി പ്ലാൻ ചെയ്യുന്നതെന്നു നോക്കാം.’’– ഹർമൻപ്രീത് കൗർ പ്രതികരിച്ചു. ഐസിസി ഏകദിന ലോകകപ്പ് നോക്കൗട്ടുകളിൽ കൂടുതൽ റണ്‍സ് നേടുന്ന താരമായി ഹർമൻപ്രീത് മാറി. ഓസ്ട്രേലിയൻ ഇതിഹാസ താരം ബെലിൻഡ ക്ലാർക്കിനെയാണ് ഹർമൻപ്രീത് മറികടന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനലിൽ 29 പന്തിൽ 20 റൺസ് മാത്രമെടുത്തു പുറത്തായെങ്കിലും, ഐസിസി ടൂർണമെന്റുകളിലെ നാല് നോക്കൗട്ട് മത്സരങ്ങളിൽനിന്ന് ഇന്ത്യൻ ക്യാപ്റ്റന്റെ സ്കോർ 331 റൺസായി. ഒരു സെഞ്ചറിയും രണ്ട് അർധ സെഞ്ചറികളുമാണ് ഹർമൻ ഐസിസി നോക്കൗട്ടുകളിൽ സ്വന്തമാക്കിയത്. 2017 സെമി ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ നേടിയ 171 റൺസാണ് ഉയർന്ന സ്കോർ. 2025 ലോകകപ്പിൽ എട്ട് ഇന്നിങ്സുകളിൽനിന്ന് 260 റൺസാണ് ഹർമൻപ്രീത് നേടിയത്.
Just spot the SANSKAR
Harmanpreet tried to TOUCH feet of Jay Shah but helium REFUSED & successful fact, BOWED to her arsenic she’s Nari Shakti of Bharat 🇮🇳
Then helium gave the trophy & LEFT the signifier ASAP aft the mandatory photos
Recall a person who was pushed disconnected the signifier by the RUDE Aussies… pic.twitter.com/wjLpT6nS9R
English Summary:








English (US) ·