Published: December 12, 2025 07:15 AM IST Updated: December 12, 2025 10:15 AM IST
1 minute Read
-
ആദ്യ മത്സരത്തിൽ ഇന്ത്യ– യുഎഇ, പാക്കിസ്ഥാൻ– മലേഷ്യ
ദുബായ് ∙ 3 മാസം മുൻപ് ദുബായിൽ ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യൻ സീനിയർ പുരുഷ ടീമിന് ഇതുവരെ ട്രോഫി ‘കയ്യിൽ കിട്ടിയിട്ടില്ല’. കിരീട കൈമാറ്റത്തിലെ’ വിവാദങ്ങൾ തുടരുന്നതിനിടെ അതേ വേദിയിൽ മറ്റൊരു ഏഷ്യാ കപ്പ് കിരീടം തേടി ഇന്ത്യൻ കൗമാര സംഘമിറങ്ങുന്നു. ഏകദിന ഫോർമാറ്റിൽ നടക്കുന്ന അണ്ടർ 19 ഏഷ്യാ കപ്പ് ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ഇന്ന് യുഎഇയെ നേരിടും. പാക്കിസ്ഥാനും മലേഷ്യയും തമ്മിലാണ് ഇന്നത്തെ രണ്ടാം മത്സരം. ഇന്ത്യൻ സമയം രാവിലെ 10.30ന് ആരംഭിക്കുന്ന മത്സരങ്ങൾ സോണി ടെൻ ചാനലിൽ തൽസമയം.
തിരിച്ചടികളുടെ 2 വർഷങ്ങൾക്കുശേഷം അണ്ടർ 19 ഏഷ്യൻ കിരീടം വീണ്ടെടുക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 2022ൽ ജേതാക്കളായ ഇന്ത്യ 2023ൽ സെമിയിലും കഴിഞ്ഞവർഷം ഫൈനലിലും ബംഗ്ലദേശിനോടാണ് പരാജയപ്പെട്ടത്. ആയുഷ് മാത്രെ നയിക്കുന്ന ടീമിന്റെ തുറുപ്പുചീട്ട് 14 വയസ്സുകാരനായ ഓപ്പണർ വൈഭവ് സൂര്യവംശിയാണ്. മലയാളിയായ ബാറ്റർ ആരോൺ ജോർജും ടീമിലുണ്ട്.
8 ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിൽ യുഎഇയ്ക്ക് പുറമേ പാക്കിസ്ഥാൻ, മലേഷ്യ എന്നിവരും ഉൾപ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഞായറാഴ്ചയാണ് ഇന്ത്യ– പാക്കിസ്ഥാൻ ക്ലാസിക് പോരാട്ടം. ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ എന്നിവരാണ് ഗ്രൂപ്പ് ബിയിൽ.
English Summary:








English (US) ·