ട്വന്റി20 പരമ്പരയിലെ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യൻ വനിതകൾ; ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം ഇന്ന്

6 months ago 6

ഓൺലൈൻ ഡെസ്ക്

Published: July 16 , 2025 12:49 PM IST

1 minute Read

india-women-cricket-team-practice
ഇന്ത്യൻ വനിതാ താരങ്ങൾ പരിശീലനത്തിൽ (Photo: X/@BCCIWomen)

സതാംപ്ടൻ ∙ ട്വന്റി20 പരമ്പരയിലെ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യൻ വനിതകൾ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക്. 3 മത്സര പരമ്പരയിൽ ആദ്യത്തേത് ഇന്നു വൈകിട്ട് 5.30ന് സതാംപ്ടനിൽ നടക്കും. ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനു തയാറെടുക്കുന്ന വനിതാ ടീമിന് ഈ പരമ്പര നിർണായകമാണ്.

ഷെഫാലി വർമ, പ്രതിക റാവൽ, സ്മൃതി മന്ഥന, ഹർമൻപ്രീത് കൗർ, ജമിമ റോഡ്രിഗ്സ് എന്നിവർ ഉൾപ്പെടുന്ന ബാറ്റിങ് നിരയുടെ മികച്ച ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

English Summary:

England Women vs India Women, 1st ODI, India Women circuit of England, 2025 - Live Updates

Read Entire Article