Published: July 02, 2026 12:53 PM IST
1 minute Read
ദുബായ് ∙ ട്വന്റി20 ബാറ്റർമാരുടെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ. സഹതാരം അഭിഷേക് ശർമയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ഇഷാൻ ഒന്നാമതെത്തിയത്. ഒന്നാം സ്ഥാനത്തുള്ള ഇഷാന് 876 റാങ്കിങ് പോയിന്റും അഭിഷേകിന് 869 റാങ്കിങ് പോയിന്റുമാണുള്ളത്. ഇതാദ്യമായാണ് ഐസിസി റാങ്കിങ്ങിൽ ഇരുപത്തിയേഴുകാരൻ ഇഷാൻ മുന്നിലെത്തുന്നത്. ഇവർക്കു പുറമേ സൂര്യകുമാർ യാദവ്, വിരാട് കോലി എന്നിവരാണ് ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇതിനു മുൻപ് ഒന്നാമതെത്തിയ ഇന്ത്യൻ താരങ്ങൾ.
What you should work next
പാക്കിസ്ഥാന്റെ സാഹിബ്സാദ ഫർഹാനാണ് പട്ടികയിൽ മൂന്നാമത്. ഇംഗ്ലണ്ടിന്റെ ഫിൽ സോൾട്ട്, ലങ്കൻ താരം പാത്തും നിസങ്ക എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റു താരങ്ങൾ. തിലക് വർമ (6), സൂര്യകുമാർ (8) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യക്കാർ.
English Summary:





English (US) ·